സംസ്ഥാനത്ത് ചൂട് കൂടുന്നു; പിന്നില്‍ എല്‍നിനോ പ്രതിഭാസമെന്ന് മുന്നറിയിപ്പ്
പിന്നില്‍ എല്‍നിനോ പ്രതിഭാസമെന്ന് മുന്നറിയിപ്പ്
ഫെബ്രുവരി മാസത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോള്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
എല്‍നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വര്‍ധിക്കാന്‍ കാരണമെന്നാണ് നിഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. മാര്‍ച്ച് മുതലാണ് വേനല്‍ ആരംഭിക്കുന്നതെങ്കിലും ഇക്കൊല്ലം ഫ്രെബുവരി ആദ്യം മുതല്‍ തന്നെ കനത്ത ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കണ്ണൂരില്‍ ( 37.7°c) രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. തിങ്കളാഴ്ച കോഴിക്കോട് സിറ്റിയില്‍ ഉയര്‍ന്ന താപനിലയില്‍ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ സ്റ്റേഷനുകളില്‍ 2°cകൂടുതലും ഉയര്‍ന്ന താപനില രേഖപെടുത്തി. പുനലൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."