കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരിവില കൂടുമെന്ന് മന്ത്രി ജി.ആര്‍ അനില്‍
സംസ്ഥാനത്ത് അരിവില കൂടുമെന്ന് മന്ത്രി ജി.ആര്‍ അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വര്‍ധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍ വേണമെന്നും മന്ത്രി ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
എഫ്.സി.ഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആര്‍. അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകകള്‍ ഈ വര്‍ഷം വെട്ടിക്കുറച്ചതില്‍ കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും അമര്‍ഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."