പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരണം 11 ആയി
ഭോപ്പാല്‍: പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരണം 11 ആയി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ ഹര്‍ദയില്‍ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. നൂറിലധികം വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറിയില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജങചഞഎല്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഡോ.മോഹന്‍ യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി, ഡെപ്യൂട്ടി ജനറല്‍ ഹോം ഗാര്‍ഡ് അരവിന്ദ് കുമാര്‍ എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരണം 11 ആയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."