HOME
DETAILS

മിഅ്‌റാജ് നോമ്പ് : സുന്നത്തെന്നാണ് പ്രമാണം

  
backup
February 07 2024 | 02:02 AM

miraj-fasting-the-sunnah-is-the-precept

മിഅ്‌റാജ് നോമ്പ് : സുന്നത്തെന്നാണ് പ്രമാണം

റഈസ് ചാവട്ട്

മാസങ്ങളില്‍ റജബിന്റെ ശ്രേഷ്ഠത വിവരണാതീതവും കര്‍മ്മങ്ങളില്‍ റജബിലെ കര്‍മ്മങ്ങളുടെ പവിത്രത കിടയറ്റതുമാണ്. വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ഈ മാസത്തിന്റെ ഔന്നിത്യം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. വിശ്വാസികളുടെ കൊയ്ത്തുകാലമായ വിശുദ്ധ റമളാനിന്റെ കവാടമായും വിത്ത് പാകാനുള്ള കാലാഗണനയായിട്ടുമാണ് പ്രമാണങ്ങള്‍ റജബിനെ പരിചയപ്പെടുത്തുന്നത്. മുത്തുനബി (സ്വ) യുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷമായ ഇസ്‌റാഅ്, മിഅറാജ് എന്ന അത്ഭുതസഞ്ചാരങ്ങള്‍ സംഭവിച്ചത് വിശുദ്ധ റജബിലാണ് എന്നതാണ് പ്രബല ചരിത്രം. ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി, ഇമാം ഇബ്‌നു കസീര്‍ തുടങ്ങിയവര്‍ പ്രസ്തുത വിഷയം പ്രതിപാദിച്ചിട്ടുണ്ട്. തിരുനബി (സ്വ) റബ്ബിനെ ദര്‍ശിച്ച റജബ് ഇരുപത്തി ഏഴിന്റെ ദിവസം സ്വാഭാവികമായും ഓരോ വിശ്വാസിക്കും അവിസ്മരണീയ ദിനമാണ്. അതിനാല്‍ ഈ മാസത്തില്‍ പവിത്രകൊണ്ടും ചരിത്രപരത കൊണ്ടും ശ്രദ്ധേയമായ ദിനം മിഅ്‌റാജ് ദിനമാണ്. അതായത്, റജബ് ഇരുപത്തി ഏഴിന്റെ രാവും പകലും. അന്നത്തെ കര്‍മ്മങ്ങള്‍ക്ക് അതിമധുരമുണ്ട് എന്നതാണ് പ്രമാണസൂചന. റജബ് ഇരുപത്തി എഴിന് സവിശേഷമായി വ്രതാനുഷ്ഠാനം പുണ്യമാണെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. കാലങ്ങളായി ഇസ്‌ലാമിക ലോകം ഈ ദിനത്തിന് പ്രത്യേകം പരിഗണന നല്‍കാറുമുണ്ട്.

          അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, തിരുനബി (സ്വ) അരുളി: വല്ലവനും റജബ് ഇരുപത്തി ഏഴിന് വ്രതം അനുഷ്ഠിച്ചാല്‍ അറുപത് മാസം സോമ്പനുഷ്ഠിച്ച പ്രതിഫലം അല്ലാഹു അവന് രേഖപെടുത്തും.  ഇമാം ഗസാലി, ഇമാം അസ്ഖലാനി, ഇമാം ഇബ്‌നുല്‍ ജൗസി,ഇമാം ഖലാല്‍, ശൈഖ് ജീലാനി (റ)തുടങ്ങിയ ഇമാമുമാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ നബിവചനം ഉദ്ധരിച്ചിട്ടുണ്ട്. ശൈഖ് ജീലാനി (റ) തന്റെ അല്‍ഗുന്‍യ എന്ന ഗ്രന്ഥത്തില്‍ റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നതിന്റെ പവിത്രത എന്ന തലക്കെട്ടില്‍  ഒരു ഒരു അധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്.  റജബ് ഇരുപത്തി ഏഴിന്റെ പകലില്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും ധന്യരാകുന്നത് നൂറ് വര്‍ഷത്തെ ഇബാദത്തുകള്‍ക്ക് തുല്യമാണെന്ന് മറ്റൊരു ഹദീസിലും കാണാവുന്നതാണ്.

റജബ് ഇരുപത്തി ഏഴിന്റ ദിവസം ഉന്നതമായ ശ്രേഷ്ഠതകളുള്ള ദിവസമാണെന്നും പ്രത്യേക ദിക്‌റുകള്‍ ഇതില്‍ സുന്നത്താണെന്നും ഇമാം ഗസാലി (റ) അവരുടെ ഇഹ്യാ ഉലൂമുദ്ദീനില്‍ പറയുന്നുണ്ട്. മിഅറാജ് ദിനം എന്നതിന് പുറമെ ഓരോ മാസവും ഇരുപത്തി ഏഴില്‍ നോമ്പനുഷ്ഠിക്കല്‍ യൗമുസൂദ് എന്ന നിലക്ക് സുന്നത്താണ്. റജബില്‍ എല്ലാ ദിവസവുംപ്രത്യേകം നോമ്പ് സുന്നത്ത് തന്നെയാണ്. ബഹു മാനങ്ങളുള്ളതിനാല്‍ ഇരുപത്തി ഏഴിന് അനിവാര്യമായും നാം വ്രതാനുഷ്ഠാനത്തിന് ഒരുങ്ങേ ണ്ടതുണ്ട്.

          വ്രതം ഒരു കര്‍മ്മമായതിനാല്‍ മിഅ്‌റാജ് നോമ്പിന്റെ കര്‍മ്മശാസ്ത്രവശങ്ങള്‍ പരിശോധിക്കല്‍ പ്രധാനമാണ്. ശാഫിഈ മദ്ഹബിലെ അനവധി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ റജബ് ഇരുപത്തി ഏഴിന്റെ നോമ്പ് സുന്നത്താണെന്ന് കാണാവുന്നതാണ്. ഇമാം സുലൈമാനുല്‍ ജമല്‍ അവരുടെ ഹാശിയതുല്‍ ജമലില്‍,ഇമാം ബാജൂരി അവരുടെ ഹാശിയതുല്‍ ബാജൂരിയില്‍, ഇമാം സയ്യിദുല്‍ ബക്രി അവരുടെ ഇആനത്തു ത്വാലിബീനില്‍ അത്‌പോലെ ഫതാവ അസ്ഹരിയ്യ, ഫത്ഹുല്‍ അല്ലാം തുടങ്ങി നിരവധി കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ മിഅറാജ് നോമ്പിനെ പരാമര്‍ശിക്കുകയും സുന്നത്താണെന്ന് കൃത്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു ഹജര്‍ (റ) അവരുടെ ഫതാവല്‍ കുബ്‌റയിലും ഫത്ഹുല്‍ മുബീനിലും റജബിലെ വ്രതത്തെ സംബന്ധമായി വിവരിച്ചിട്ടുണ്ട്.

മിഅറാജ് നോമ്പിന്റെ പവിത്രതക്ക് ബലം നല്‍കുന്ന നബിവചനങ്ങള്‍ ളഈഫാണ് എന്ന ന്യായമാണ് ബിദഈകള്‍ അവസാനമായി പറഞ്ഞു വെക്കാറുള്ളത്. ളഈഫ് ആയ ഹദീസുകള്‍ കൊണ്ടുള്ള ഉപകാരമെന്താണെന്നും അവ സംബന്ധമായ നിദാനജ്ഞാനങ്ങളെന്തൊക്കെയെന്നും അറിയാത്തത് കൊണ്ടാണ് ഹദീസിന്റെ ളുഅഫിനെ ചോദ്യം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ദുര്‍ബലമായ ഹദീസുകള്‍ നമുക്ക് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ളതാണെന്ന് ഇമാമുകള്‍ പറയുന്നുണ്ട്. ഇമാം നവവി (റ)അവരുടെ അല്‍അദ്കാറില്‍ പറയുന്നു : ഹദീസ് പണ്ഡിതമാര്‍, കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഉള്‍പ്പെടെ പണ്ഡിതലോകം പറയുന്നു : ളഈഫായ ഹദീസ് മൗളൂആവാത്ത കാലത്തോളം അത് നമ്മുടെ കര്‍മ്മങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കല്‍ അഭികാമ്യമാണ്. ഇമാം ഇബ്‌നു ഹജര്‍.(റ) അവരുടെ മിനഹുല്‍ മക്കിയ്യയില്‍ ഈ അടിസ്ഥാനനിയമത്തിന് ഇത്തിഫാഖുണ്ട് എന്നും ഫതാവല്‍ കുബ്‌റയില്‍ ഇജ്മാഉണ്ടന്നും രേഖപ്പെടുത്തുന്നുണ്ട്. അസ്ഖലാനി ഇമാമും ഇത് പറയുന്നുണ്ട്. ഹദീസ് ളഈഫാണെന്ന വാദം കൊണ്ട് റജബിന്റെ നോമ്പിന് വിമുഖത കാണിക്കുന്നവര്‍ അജ്ഞരാണെന്നും ഭരണകൂടത്തിന് അവരെ ശിക്ഷിക്കാന്‍ അധികാരമുണ്ടെന്നും ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു ഹജര്‍ തങ്ങള്‍ തുടരുന്നുണ്ട്. ഇത്തരത്തില്‍, റജബ് മാസത്തിലെ വ്രതവിരോധികളെ ശക്തമായ ഭാഷയില്‍ ഇബ്‌നു ഹജര്‍ (റ) വിമര്‍ശിക്കുന്നുമുണ്ട്.

      ചുരുക്കത്തില്‍, മിഅ്‌റാജ് നോമ്പിന്റെ ഹദീസുകള്‍ വാറോലയല്ല, ളഈഫ് എന്നാല്‍ വാറോലയല്ല. അമല്‍ ചെയ്യാനുതകുന്നത് എന്നാണ്. ശിയാക്കള്‍ മിഅ്‌റാജ് നോമ്പിന്റെ ഹദീസ് ഉദ്ധരിച്ചത് കൊണ്ട് മിഅറാജ് ദീനിന് അന്യമാണ് എന്ന മിഥ്യധാരണയുണ്ട്. ശിയാക്കളുടെ അല്ലെങ്കില്‍ ബിദഈകളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നത് ഒരു കര്‍മ്മം ദുരാചാരമാകാനുള്ള മാനദണ്ഡമല്ല. ശിയാക്കളുടെ ഗ്രന്ഥങ്ങളില്‍ അല്ലാഹു ഏകനാണെന്ന് ഉണ്ടെങ്കില്‍ അല്ലാഹു ഏകനല്ലാതാവുന്നില്ല. ഏതൊരു ബിദഈകള്‍ക്കും അഹലുസ്സുന്നയുടെ പല വാദങ്ങളും സ്വാഭാവികമായി ഉണ്ടാവും. അതായത്, ശിയാക്കളുടെ ഗ്രന്ഥങ്ങളില്‍ ബിദ്അത്തുകള്‍ ഉണ്ടാവും, പക്ഷേ ഉള്ളതെല്ലാം ബിദ്അത്തല്ല. ഇത് സുതരാം വ്യക്തമാവുന്ന യാഥാര്‍ഥ്യമാണ്. അതിനാല്‍ ശിയാക്കള്‍ ഉദ്ധരിച്ചുവെന്നത് മിഅറാജ് നോമ്പിനെ നിസാരമാക്കുന്നുവെന്ന വാദം സാമാന്യബുദ്ധിക്ക് പോലും നിരക്കുന്നില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  15 days ago