കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്: പ്രതി റിയാസ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
പ്രതി റിയാസ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ സെക്ഷന്‍ 38,39 വകുപ്പുകളും IPC 120B വകുപ്പും തെളിഞ്ഞു. ചാവേറാക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 2019 ലാണ് റിയാസ് പിടിയിലാകുന്നത്.
ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തി എന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.
യുഎപിഎയിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."