'വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ വ്യവസ്ഥകള്‍ ഉറപ്പാക്കാനും നിരീക്ഷണത്തിനും നടപടി വേണം' വ്യവസ്ഥകളുമായി ഹമാസ്
'വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ വ്യവസ്ഥകള്‍ ഉറപ്പാക്കാനും നിരീക്ഷണത്തിനും നടപടി വേണം' വ്യവസ്ഥകളുമായി ഹമാസ്
ഗസ്സ: വെടിനിര്‍ത്തലില്‍ വ്യവസ്ഥകളുമായി ഹമാസ്. വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ വ്യവസ്ഥകള്‍ ഉറപ്പാക്കാനും നിരീക്ഷണത്തിനും നടപടി വേണമെന്ന് ഹമാസ് പറയുന്നു. ഇക്കാര്യത്തില്‍ ഖത്തര്‍ ഈജിപ്ത് റഷ്യ തുര്‍ക്കി യുഎന്‍ എന്നിവയുടെ മേല്‍നോട്ടം എന്ന വ്യവസ്ഥ ഹമാസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഹമാസ പ്രതിനിധി മുഹമ്മദ് നസ്സാല്‍ ഇക്കാര്യം വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് കൈമാറിയത് മൂന്ന് ഘട്ടങ്ങളായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശമാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ട നിര്‍ദ്ദേശത്തിലെ വിവരങ്ങള്‍ ഇതാണ്.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും രോഗികളും ഉള്‍പെടെ ഇസ്‌റാഈല്‍ ബന്ദികളെ ഹമാസ് ആദ്യഘട്ടത്തില്‍ വിട്ടയക്കും. പകരമായി 1500 ഫലസ്തീനി തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിക്കണം. ഇതില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട 500 തടവുകാരും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ള്‍പെടും.
ചുരുങ്ങിയത് സഹായവു ഇന്ധനവും വഹിച്ചുള്ള 500 ട്രക്കുകള്‍ ദിനംപ്രതി ഗസ്സ മുനമ്പിലേക്ക് കടത്തി വിടണം.
കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വാസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരിക, സ്ട്രിപ്പിന്റെ വടക്കും തെക്കും ഇടയില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്രോസിംഗുകള്‍ തുറക്കുക എന്നിവ ഹമാസ് ആവശ്യപ്പെടുന്നു.
അദ്യഘട്ടത്തില്‍ ഗസ്സ മുനമ്പില്‍ 60,000 താല്‍ക്കാലിക വീടുകളും 200,000 ഷെല്‍ട്ടര്‍ ടെന്റുകളും അനുവദിക്കണം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ നശിച്ചുപോയ വീടുകള്‍, സാമ്പത്തിക സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് കൂടുതല്‍ അനുമതികള്‍ വേണമെന്നും ഹമാസ് മുന്നോട്ട് വെച്ച വ്യവസ്ഥകളില്‍ പറയുന്നു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാസിന്റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്നാണ് ഇസ്‌റാഈല്‍ അറിയിച്ചത്. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്‌റാഈലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഖത്തറിലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. കരാറിനോട് അനുകൂലമായ സമീപനമാണ് ഹമാസ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഗസ്സയില്‍ ഹമാസിന്റെ തടവിലായിരുന്ന 31 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം ബന്ധുക്കളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."