അമേരിക്കയില്‍ വംശീയാക്രമണം: അറബ് വംശജന്‍ വെടിയേറ്റു മരിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ വംശീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകവേ ഒക്‌ലോഹോമയില്‍ അറബ് വംശജനായ യുവാവ് വെടിയേറ്റുമരിച്ചു. ഖാലിദ് ജബാര(37) ആണ് അയല്‍വാസിയുടെ വെടിയേറ്റു മരിച്ചത്. വര്‍ഷങ്ങളായി ജബാരയുടെ കുടുംബത്തെ വംശീയമായി അധിക്ഷേപിച്ചിരുന്നയാളാണു പ്രതിയെന്നു പൊലിസ് പറയുന്നു. 61കാരനായ സ്റ്റാന്‍ലി വെര്‍നോണ്‍ മജോസ് ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തതായി തുല്‍സ പൊലിസ് അറിയിച്ചു.
ലബനീസ് വംശജനാണ് കൊല്ലപ്പെട്ട ജബാര. തങ്ങളുടെ കുടുംബത്തിനു നേരെ പ്രതിയുടെ ഭാഗത്തുനിന്ന് ഏറെക്കാലമായി വംശീയ അധിക്ഷേപമുണ്ടായിരുന്നുവെന്ന് ജബാരയുടെ സഹോദരി വിക്ടോറിയ ജബാര വില്യംസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ജബാരയുടെ മാതാവ് ഹൈഫയെ ആക്രമിച്ചതിന് സ്റ്റാന്‍ലിക്കെതിരേ കേസ് നിലവിലുണ്ട്. കഴിഞ്ഞ മേയിലാണു പ്രതി ബോണ്ട് അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയത്. പ്രതി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി പൊലിസിനെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ഖാലിദ് കൊല്ലപ്പെട്ടത്.
കുടംബത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പ്രതിഅസഭ്യവര്‍ഷം നടത്തിയിരുന്നു. അമേരിക്കയിലെ അറബ്‌വിരുദ്ധ പ്രതിഷേധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ സിവില്‍ റൈറ്റ്‌സ് ഡയറക്ടര്‍ വെറോണിക്ക ലെയ്‌സര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."