ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ദന്തല്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മലയാളി സ്ഥാപനവും
ദന്ത ചികിത്സാ വിദഗ്ധരെയും മേഖലയിലെ നൂതന മെഡിക്കല്‍ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ അത്യാധുനിക ഉപകരണങ്ങളുമായാണ് കീംസ് എത്തിയിരിക്കുന്നത്.
ദുബൈ: ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാര്‍ഷിക ദന്തല്‍ സമ്മേളന-പ്രദര്‍ശന പ്രോഗ്രാം -എഇഇഡിസി 2024 ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്‍ ജനബാഹുല്യത്തോടെ തുടരുന്നു. ഫെബ്രുവരി 6ന് തിങ്കളാഴ്ചയായിരുന്നു ഇതിന് തുടക്കമായത്.
എഇഇഡിസിയില്‍ മലയാളികളുടെ കീംസ് മെഡിക്കല്‍ എക്യുപ്‌മെന്റ് ട്രേഡിംഗ് എല്‍എല്‍സിയും ശ്രദ്ധേയ സാന്നിധ്യമാണ്. ലോകമെമ്പാടുമുള്ള ദന്ത ചികിത്സാ വിദഗ്ധരെയും മേഖലയിലെ നൂതന മെഡിക്കല്‍ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ അത്യാധുനിക മെഡിക്കല്‍, ഡെന്റല്‍ ഉപകരണങ്ങളുമായാണ് കീംസ് എത്തിയിരിക്കുന്നത്.
ഇന്ന് ഡെന്റല്‍, മെഡിക്കല്‍ ഉപകരണ വിതരണ രംഗത്തെ ശ്രദ്ധേയമായ ബ്രാന്‍ഡാണ് കീംസ്. ആഗോള നിലവാരമുള്ള അന്താരാഷ്ട്ര മെഡിക്കല്‍, ഡെന്റല്‍ ഉപകരണങ്ങളുടെ വിശാലമായ ശ്രേണി കീംസ് വാഗ്ദാനം ചെയ്യുന്നു. മെഡിക്കല്‍ ക്‌ളിനിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ സേവനങ്ങളാണ് കീംസിന്റെ പ്രത്യേകത. അള്‍ട്രാ സൗണ്ട്-എക്‌സ്‌റേ മെഷീനുകള്‍, ഡെന്റല്‍ ചെയര്‍ യൂണിറ്റുകള്‍, ലേസര്‍, സ്‌കെയ്‌ലറുകള്‍, ഇന്‍ട്രാ ഓറല്‍ കാമറകള്‍, ഓട്ടോക്‌ളേവുകള്‍, ഡിജിറ്റല്‍ റേഡിയോഗ്രാഫി സെന്‍സറുകള്‍, ഹാന്‍ഡ് പീസ് ശ്രേണി, ഡെന്റല്‍ മൈക്രോസ്‌കോപ്, ലൈറ്റ് ക്യൂര്‍ യൂണിറ്റുകള്‍, ബ്‌ളീച്ചിംഗ് യൂണിറ്റുകള്‍, ഡെന്റല്‍ കാബിനറ്റുകള്‍, ഫിസിയോ ഡിസ്‌പെന്‍സറുകള്‍ തുടങ്ങിയവ സ്വന്തം ബ്രാന്‍ഡിലാണ് കീംസ് വിപണിയില്‍ എത്തിക്കുന്നത്. അതോടൊപ്പം തന്നെ, ആന്വല്‍ മെയ്ന്റനന്‍സും വിവിധ ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനകളും ഇന്‍സ്റ്റലേഷനും ചേര്‍ന്ന സര്‍വീസുകളും കീംസ് നല്‍കി വരുന്നുണ്ട്.
നൂതനവും സംയോജിതവുമായ ആരോഗ്യ പരിപാലന ഉല്‍പന്നങ്ങളും സേവനങ്ങളും ഏറ്റവും മികച്ച രീതിയിലാണ് തങ്ങള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് കീംസ് മാനേജിംഗ് പാര്‍ട്ണര്‍ അബു കീംസ്, മാനേജിംഗ് ഡയറക്ടര്‍മാരായ റഷീദ് കീംസ്, നവാസ് കീംസ്, നിയാസ് കീംസ് എന്നിവര്‍ എഇഇഡിസി പ്രദര്‍ശന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു പതിറ്റാണ്ട് മുന്‍പ് അജ്മാനില്‍ സ്ഥാപിതമായ സംരംഭത്തിന് ഇന്ന് ദുബൈയിലും ഓഫീസുണ്ട്. ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റിയയക്കുന്നുമുണ്ട്. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ആഫ്രിക്കയിലും കീംസിന് പ്രവര്‍ത്തനമാരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും സൗദി അറേബ്യയില്‍ ഉടന്‍ കീംസ് ഓഫീസ് തുറക്കുമെന്ന് റഷീദ് കീംസ് അറിയിച്ചു.
അഭൂതപൂര്‍വ തിരക്കാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ എഇഇഡിസി പ്രദര്‍ശനത്തില്‍ അനുഭവപ്പെടുന്നത്. ഫെബ്രുവരി 8ന് വ്യാഴാഴ്ച സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."