HOME
DETAILS
MAL
തുര്‍ക്കി 38,000 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കും
backup
August 17 2016 | 18:08 PM
അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്കു മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയിലിലായ 38,000 പേരെ മോചിപ്പിക്കും. ജൂലൈ ഒന്നിനു മുമ്പ് തടവിലായവരെയാണ് മോചിപ്പിക്കുകയെന്ന് നീതിന്യായ മന്ത്രി ബകിര്‍ ബുസ്്ദാഗ് പറഞ്ഞു. ജൂലൈ 15 ന് നടന്ന പട്ടാള അട്ടിമറിയില്‍ പങ്കുള്ള ആയിരക്കണക്കിന് ആളുകളെ തുര്‍ക്കി ജയിലിലടച്ചിരുന്നു. ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇതാണ് മറ്റു കുറ്റവാളികളെ മോചിപ്പിക്കാന്‍ കാരണം. എന്നാല്‍ കൊലക്കുറ്റം, തീവ്രവാദം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റം ചെയ്തവരെ മോചിപ്പിക്കില്ല. മൂന്നു മാസത്തെ അടിയന്തരാവസ്ഥയിലാണ് ഇപ്പോള്‍ തുര്‍ക്കി. രണ്ടു വര്‍ഷത്തില്‍ കുറവ് തടവ് വിധിക്കപ്പെട്ടവരെ ഇത്തരത്തില്‍ സര്‍ക്കാരിന് മോചിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."