പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ഷാർജ:ഷാർജ ലൈറ്റ് ഫെസ്റ്റിവൽ പതിമൂന്നാം എഡിക്ഷന് ഇന്ന് തുടക്കം കുറിച്ചു. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (SCTDA) സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഇത്തവണ ഷാർജയിൽ 12 ഇടങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 7 മുതൽ 18 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജ് നേരത്തെ തുറന്നിട്ടുണ്ട്.പന്ത്രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ വർണ്ണമേള ഷാർജയുടെയും, യു എ ഇയുടെയും സാംസ്‌കാരിക തനിമ, ചരിത്രം, പ്രകൃതിരമണീയത എന്നിവ വിളിച്ചോതുന്നു.
അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ പതിനഞ്ചോളം കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഇത്തവണ പ്രകാശാലങ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
താഴെ പറയുന്ന ഇടങ്ങളിലാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണ്ണകാഴ്ചകൾ ഒരുങ്ങുന്നത്
-ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പോലീസ്.
-ജനറൽ സൂഖ്, അൽ ഹമിരിയ.
-കൽബ വാട്ടർഫ്രന്റ്.
-ഖാലിദ് ലഗൂൺ.
-അൽ മജാസ് വാട്ടർഫ്രന്റ്.
-BEEAH ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ്.
-അൽ ദൈദ് ഫോർട്ട്.
-ഷാർജ മോസ്‌ക്.
-ഷെയ്ഖ് റാഷിദ് അൽ ഖസ്സിമി മോസ്‌ക്.
-അൽ നൂർ മോസ്‌ക്.
-അൽ റഫിസാഹ് ഡാം.
യൂണിവേഴ്സിറ്റി സിറ്റി ഹാൾ ബിൽഡിങ്ങിന് മുൻപിലാണ് ലൈറ്റ് വില്ലേജ് ഒരുക്കുന്നത്.എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന രീതിയിലായിരിക്കും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന ഇടങ്ങളെ അണിയിച്ചൊരുക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 11 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെയും ഈ ദീപാലങ്കാരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.
Content Highlights:The 13th Sharjah Light Festival begins today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."