കാലിഫോര്‍ണിയ കാട്ടുതീ: 82,000 പേരെ ഒഴിപ്പിക്കുന്നു
കാലിഫോര്‍ണിയ: അമേരിക്കയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ മൂലം 82,000 പേരെ ഒഴിപ്പിക്കുന്നു. സാന്‍ ബെന്‍നാര്‍ഡിയോ കൗണ്ടിയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ലോസ് ആഞ്ചല്‍സിനു കിഴക്കാണ് ഈ പ്രദേശം.
15,000 ഏക്കറിലധികം പ്രദേശം ഇതിനകം കാട്ടുതീമൂലം ചാമ്പലായി. പതിനായിരത്തിലേറെ വീടുകള്‍ തീ ബാധിക്കുമെന്ന ഭീഷണിയിലാണ്.
അഗ്്‌നിനിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ സാനന്‍ ബെന്‍നാര്‍ഡിയോയില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി കെട്ടിടങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ശനിയാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ ക്ലേടണിലുണ്ടായ മറ്റൊരു കാട്ടുതീയില്‍ 175 വീടുകള്‍ കത്തിയെരിഞ്ഞിരുന്നു. ലാസ്്‌വേഗാസിനെയും ലോസ് ആഞ്ചല്‍സിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചു. 700 അഗ്്‌നിശമനസേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മാജോവ് മരുഭൂമിയെ ലക്ഷ്യംവച്ചാണ് ഇപ്പോള്‍ കാട്ടുതീ പടരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."