റെനോയുടെ സെവന് സീറ്റര്‍ കാറിന് 55,000 രൂപ വിലക്കുറവ്; ഗംഭീര ഓഫറെന്ന് വാഹന പ്രേമികള്‍
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യന്‍ നിരത്തുകളിലൂടെ പാറിപ്പറക്കുന്ന രണ്ട് മോഡലുകളാണ് ഡസ്റ്ററും ക്വിഡും. മാര്‍ക്കറ്റിലേക്ക് എത്തുന്ന കാലത്ത് വിസ്മയം തീര്‍ത്ത വാഹനത്തിന്റെ മോഡലുകള്‍, പിന്നീട് പതിയെ പ്രതാപം നഷ്ടപ്പെട്ട് മറവിയിലേക്ക് മായുകയായിരുന്നു.എന്നാല്‍ കമ്പനി പിന്നീട് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ച ട്രൈബറും കോംപാക്ട് എസ്യുവിയായ കൈഗറുംതാരതമ്യേന മെച്ചപ്പെട്ട വില്‍പ്പന മാര്‍ക്കറ്റില്‍ കാഴ്ച വെക്കുന്നുണ്ട്.
എന്നാലിപ്പോള്‍ ഈ മാസം റെനോ കാറുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആശ്വാസ്യകരമായ വാര്‍ത്ത ബ്രാന്‍ഡിന്റെ ഭാഗത്ത് നിന്നും പുറത്ത് വരുന്നുണ്ട്.ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ് എന്നിവയുടെ രൂപത്തിലും തിരഞ്ഞെടുത്ത പ്രൊഫൈലുകള്‍ക്ക് എക്സ്ക്യൂസിവായി 12,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടായും മികച്ച ഓഫറുകളാണ് റെനോ വാങ്ങാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ധാനം ചെയ്യുന്നത്. ഫെബ്രുവരി മാസത്തേക്കാണ് കമ്പനി പ്രഖ്യാപിച്ച ഓഫറുകള്‍ നീണ്ട് നില്ക്കുക.
ഈ മാസം റെനോയുടെ എന്‍ട്രി ലെവല്‍ കാറായ ക്വിഡ് വാങ്ങാന്‍ താത്പര്യമുള്ളവരെ കാത്തിരിക്കുന്നത് 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. ഇതില്‍ 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയല്‍റ്റി ബോണസ് എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.കൂടാതെ കോംപാക്ട് എംപിവി മോഡലായ ട്രൈബര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് 55,000 രൂപയുടെ ഡിസ്കൗണ്ട് ഓഫറുകള്‍ ഈ മാസം ഉപയോഗപ്പെടുത്താനാവും. ഇതില്‍ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയല്‍റ്റി ബോണസ് എന്നിവയാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."