കെ.പി.സി.സിയുടെ പ്രക്ഷോഭയാത്ര 'സമരാഗ്നി'ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം
കെ.പി.സി.സിയുടെ പ്രക്ഷോഭയാത്ര 'സമരാഗ്നി'ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടുന്നതിന് കെ.പി.സി.സി സംഘടിപ്പിക്കുന്ന പ്രക്ഷോഭയാത്ര 'സമരാഗ്നി'ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് യാത്ര നയിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നിന് കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് തുടങ്ങിയവര്‍ പങ്കെടുക്കും.
14 ജില്ലകളിലും പര്യടനം നടത്തുന്ന ജാഥ 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. വിവിധ ജില്ലകളിലായി 30ലധികം സമ്മേളനങ്ങള്‍ 'സമരാഗ്നി'യുടെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."