ബി.പി കൂടുതലാണോ? ഇക്കാര്യങ്ങളെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ അപകടം
മിക്ക ജീവിതശൈലീ രോഗങ്ങളും ഇപ്പോള്‍ നമ്മുടെ ചുറ്റുപാടുകളില്‍ സര്‍വ്വ സാധാരണയായി കണ്ടുവരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടയൊന്നാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അഥവാ ബി.പി.ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ചേര്‍ക്കല്‍, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ അമിതമായ രക്ത സമ്മര്‍ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
ലോകത്താകമാനം 59 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരും ഉയര്‍ന്ന രക്തസമ്മര്‍ദം മൂലങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിക്കപ്പോഴും ഉയര്‍ന്ന ബി.പിക്ക് കാരണമാകുക അനാരോഗ്യകരമായ ഭക്ഷണശീലമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഉപ്പ്
രക്ത സമ്മര്‍ദത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഉപ്പ്.
അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, ഡിമെന്‍ഷ്യ എന്നിവയുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും
മദ്യം
മദ്യം കഴിക്കുക എന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്.
മദ്യം കഴിക്കുന്നത് രക്തക്കുഴലുകളിലെ പേശികളെ ബാധിക്കും. ഇത് അവ ഇടുങ്ങിയതാകാന്‍ ഇടയാക്കും. നിങ്ങള്‍ എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പുകവലി
മദ്യപാനത്തെ പോലെ തന്നെ അപകടകരമായ ഒരു കാര്യമാണ് പുകവലിയും. പുകവലി രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയര്‍ത്തുകയും ധമനികളെ ചുരുക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കുകയും ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പഞ്ചസാര
പഞ്ചസാരയും രക്തത്തിലെ ബി.പിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.പഞ്ചസാര ചേര്‍ക്കുന്നത്, പ്രത്യേകിച്ച് ശീതളപാനീയങ്ങളില്‍ ബിപിയെ നേരിട്ട് സ്വാധീനിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍
രക്ത സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുകയും അതിനൊപ്പം ഭക്ഷണ ക്രമത്തില്‍ മാറ്റമുണ്ടാക്കുകയും,
കൃത്യമായി വ്യായാമം ശീലമാക്കുകയും വേണം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ലക്ഷണങ്ങള്‍
തലകറക്കം
തലവേദന
മൂക്കില്‍ നിന്ന് രക്തം വരിക
കാഴ്ചകുറയുക
ശ്വാസതടസ്സം
ക്രമരഹിതമായ ഹൃദയമിടിപ്പ്
ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള മൂത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."