ഫസ്ഖ് വിവാദം : ആരോപണങ്ങൾക്കെതിരെ കുടുംബം രംഗത്ത്
ഫസ്ഖ് വിവാദം : ആരോപണങ്ങൾക്കെതിരെ കുടുംബം രംഗത്ത്
തേഞ്ഞിപ്പലം: ഇസ്ലാമിക ദൃഷ്ട്യാ ഫസ്ഖിന് അവകാശമില്ലെന്ന് തന്നെ സമീപിച്ചവരോട് പറഞ്ഞതിന്റെ പേരിൽ പ്രാദേശിക ചാനലിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തിയെ തള്ളിപ്പറഞ്ഞ് കുടുംബം.
പാണമ്പ്ര മഹല്ല് നിവാസിയുടെ മകളുടെ വിവാഹമോചനം ഫസ്ഖിലൂടെ ഖാസി മുഖേന നേടുകയായിരുന്നു ആരോപണം ഉന്നയിച്ച വ്യക്തിയുടെ ലക്ഷ്യം. അതിന് സാധുത ഇല്ല എന്ന് പറഞ്ഞതിന്റെ പേരിലാണ് ഖാസിക്കെതിരെ വിലകുറഞ്ഞ പരാമർശങ്ങളുമായി പ്രാദേശിക ചാനലിൽ അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ ഇത് തന്റെയോ കുടുംബത്തിന്റെയോ മകളുടെയോ അറിവോടുകൂടിയല്ല എന്ന് വിശദീകരിച്ച് പാണമ്പ്ര മഹല്ല് നിവാസി മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകി.
മത നിയമങ്ങൾ പറഞ്ഞതിന്റെ പേരിൽ മതപണ്ഡിതർക്കെതിരെ ദുരാരോപണം ഉന്നയിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും ഇത്തരം നിലപാടുകൾ സ്വീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പാണമ്പ്ര മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."