HOME
DETAILS

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വിസില്‍ 961 ഒഴിവുകള്‍

  
backup
August 17 2016 | 19:08 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രകടനമനുസരിച്ചു കരാര്‍ കാലാവധി നീട്ടും.

യോഗ്യത:
ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ.
തെരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റംവരുത്താനും സാധ്യതയുണ്ട്.
അപേക്ഷാഫീസ്:
1,000 രൂപ. എസ്.ബി.ഐ ചലാന്‍ വഴി ഫീസടയ്ക്കാം.
പ്രായപരിധി:
ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 28 വയസ്, ഒ.ബി.സി 31 വയസ്, എസ്.സി, എസ്.ടി 33 വയസ് (2016 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍)
ശമ്പളം:
പരിശീലന കാലയളവില്‍ ഒരു വര്‍ഷം 15,000 രൂപ.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനായി നിയമിക്കും. മാസം 17,680 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.airin-dia.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം.

അപേക്ഷയുടെ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ ബാങ്ക് ചലാന്‍, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Post box no.12006, Cossipore Post Office, Kolkata 700002 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 30
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 31.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago