നിഷില്‍ ഇ.സി.എസ്.ഇ ഡിപ്ലോമ
തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ (ഡി.ഇ.സി.എസ്.ഇ)(എച്ച്.ഐ) കോഴ്‌സിലേക്കുള്ള അപേക്ഷാ തിയതി ഓഗസ്റ്റ് 18വരെ നീട്ടി.
ശ്രവണ വൈകല്യമുള്ള വിദ്യാര്‍ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനാണ് ഈ കോഴ്‌സ്. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിലേക്ക് ഡിഗ്രി പാസായവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
അപേക്ഷിക്കുന്നതില്‍ കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കു മുന്‍ഗണന ലഭിക്കും. എന്നാല്‍, ആര്‍.സി.ഐ അനുശാസിക്കുന്ന മിനിമം യോഗ്യത എല്ലാ അപേക്ഷകര്‍ക്കും ബാധകമാണ്.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് ശ്രവണവൈകല്യമുള്ള ആറു വയസുവരെയുള്ള വിദ്യാര്‍ഥികളുടെ വിലയിരുത്തല്‍, കാര്യനിര്‍വഹണം, വിദ്യാഭ്യാസം, പുനരധിവാസം എന്നീ മേഖലകളില്‍ പരിശീലനം നല്‍കും.
താല്‍പര്യമുളളവര്‍ ഓഗസ്റ്റ് 18നകം admissions.nish.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."