കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളില്‍ മരിച്ച നിലയില്‍; കടബാധ്യതമൂലം ജീവനൊടുക്കിയതെന്ന് സൂചന
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളില്‍ മരിച്ച നിലയില്‍; കടബാധ്യതമൂലം ജീവനൊടുക്കിയതെന്ന് സൂചന
കൊല്ലം: ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കടബാധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വാനിനുമുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായ വിജേഷിനായി തെരച്ചില്‍ നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവില്‍ രാജിയുടെ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി, ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. കുന്നിക്കോട്പത്തനാപുരം പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍നിന്നും വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാന്‍സ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."