HOME
DETAILS

ബെംഗളുരു ലോ സ്‌കൂളില്‍ നിയമം പഠിക്കാം; ഓണ്‍ലൈന്‍ അപേക്ഷ 24 വരെ

  
backup
February 10 2024 | 06:02 AM

study-law-at-bengaluru-law-school-online-application-till-24

ബെംഗളുരു ലോ സ്‌കൂളില്‍ നിയമം പഠിക്കാം; ഓണ്‍ലൈന്‍ അപേക്ഷ 24 വരെ

ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂളില്‍ എല്‍.എല്‍.ബി (ഓണേഴ്‌സ്), എം.എ.പി, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 24ന് രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. (National law school of india university, Nagarbhavi, Bengaluru- 560242, ഫോണ്‍: 080-22313160, [email protected], വെബ്: https://www.nis.ac.in).

എ, ബി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ഫീ 2500 രൂപ. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ 2000 രൂപ. ക്ലാസുകള്‍ ജൂലൈ ഒന്നിന് തുടങ്ങും.

(എ) 3 വര്‍ഷ എല്‍.എല്‍.ബി (ഓണേഴ്‌സ്)

120 സീറ്റുകളാണ് ഉള്ളത്. കേന്ദ്ര മാനദണ്ഡ പ്രകാരം സാമുദായി സംവരണമുണ്ട്. കൂടാതെ ഓരോ കാറ്റഗറിയിലും 30% വനിതകള്‍ക്കും, 25% കര്‍ണാടകക്കാര്‍ക്കുമായി നീക്കി വച്ചിട്ടുമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 45% എങ്കിലും മാര്‍ക്കോടെ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40% മതി. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 31നകം യോഗ്യത തെളിയിച്ചാല്‍ മതി.

യൂണിവേഴ്‌സിറ്റി മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ 12.30 വരെ NLSAT- LLB എന്ന ദേശീയതലത്തിലുള്ള എന്‍ട്രന്‍സ് പരീക്ഷ നടത്തും. 150 മിനുട്ട് പരീക്ഷയില്‍ 75 മാര്‍ക്കിന് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള എ പാര്‍ട്ടും, 75 മാര്‍ക്കിന് വിവരണരീതി ചോദ്യങ്ങളുള്ള ബി പാര്‍ട്ടുമുണ്ട്. എ പാര്‍ട്ടിലെ പ്രകടനം തൃപ്തികരമാണെങ്കിലേ ബി പാര്‍ട്ടിലെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം ചെയ്യൂ. കോഴ്‌സിലെ ഒരു സീറ്റിന് 5 പേര്‍ എന്ന ക്രമത്തിലാവും ബി പാര്‍ട്ടിലെ മൂല്യനിര്‍ണയത്തിന് തെരഞ്ഞെടുക്കുന്നത്.

2 പാര്‍ട്ടിലെയും മാര്‍ക്ക് കൂട്ടിയാണ് റാങ്കിങ്. പ്രവേശനത്തിന് പരിഗണിക്കാന്‍ ജനറല്‍, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ 75-ാം പെര്‍സന്റൈലിലും, മറ്റുള്ളവര്‍ 40-ാം പെര്‍സന്റൈലിലും വരണം.

(ബി) 2 വര്‍ഷ മാസ്റ്റേഴ്‌സ് ഇന്‍ പബ്ലിക് പോളിസി

സീറ്റുകളുടെ സംഖ്യ, സംവരണക്രമം, മിനിമം യോഗ്യത, തീയതികള്‍, എന്‍ട്രന്‍സ് നിബന്ധനകള്‍ മുതലായവ എല്‍.എല്‍.ബി ഓണേഴ്‌സിന്റേതിന് സമാനമാണ്. എന്‍ട്രന്‍സ് പരീക്ഷയുടെ പേര്‍ NLSAT- MPP.

(സി) പി.എച്ച്.ഡി

  1. പി.എച്ച്.ഡി ലോ: 4 സീറ്റ്
  2. പി.എച്ച്.ഡി ഇന്റര്‍ ഡിസിപ്ലിനറി: 4 സീറ്റ്.

എന്‍ട്രന്‍സ് പരീക്ഷ ഇങ്ങനെ,
ഓരോ പാര്‍ട്ടിലെയും മാര്‍ക്ക് പൂജ്യത്തില്‍ കുറയരുത്. ഒബ്‌ജെക്ടീവ് ചോദ്യങ്ങളില്‍ ശരിയുത്തരത്തിന് ഒരു മാര്‍ക്ക് കിട്ടും. ഓരോ തെറ്റുത്തരത്തിനും ഉത്തരമെഴുതാതെ വിട്ടുകളയുന്ന ചോദ്യത്തിനും കാല്‍ മാര്‍ക്ക് കുറയ്ക്കും. ഇതിനാല്‍ നെഗറ്റീവ് മാര്‍ക്കും വരാമെന്നതിനാലാണ് പൂജ്യം മാര്‍ക്ക് നിബന്ധന. പരീക്ഷ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷയുടെ സിലബസ് സൈറ്റില്‍ വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago