HOME
DETAILS

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത് ഷാ

  
backup
February 10 2024 | 09:02 AM

citizenship-act-will-implement-before-loksabha-elections-says-amit-shah

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല സിഎഎ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നമ്മൾ റദ്ദാക്കി. യൂണിഫോം സിവിൽ കോഡ് രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ ഒപ്പിട്ട ഭരണഘടനാ അജണ്ടയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ബിജെപിയെ 370 സീറ്റുകളും എൻഡിഎയെ 400ൽ അധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട് - അമിത് ഷാ പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യാ പാർട്ടിയും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് വികസനവും അതിനെ ഒരുമിച്ച് എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും സംശയം വേണ്ട. ബിജെപി വൻ ജയം നേടും. ബിജെപിക്ക് 370 സീറ്റും എൻഡിഎയ്ക്ക് 400 സീറ്റും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി മുൻപ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൗരത്വം തെളിയിക്കുന്നതിനായി അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന കാര്യങ്ങളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി എത്തുന്നത് എന്നാണ് ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതിനിടെ, മുസ്‌ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം തെലങ്കാനയിലെ ജഗ്തിയാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രഖ്യാപനം നടത്തിയിരുന്നു. മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കുകയും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയിലും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കിടയിലും അത് വിതരണം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്കിടയില്‍ മുസ്‌ലിം സംവരണം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്.സി വിഭാഗത്തില്‍ സംവരണവും അമിത് ഷാ പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  12 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  12 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  12 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  12 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  12 days ago