വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്ക് വെടി വെയ്ക്കാന്‍ ഉത്തരവ്
വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്ക് വെടി വെയ്ക്കാന്‍ ഉത്തരവ്
മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്. ഉന്നതതല യോഗത്തിന് ശേഷമാണ് മയക്ക് വെടി വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുറപ്പെടുവിച്ചത്.
ആനയെ കാട്ടിലേക്ക് തുരത്തുകയോ, അല്ലെങ്കില്‍ എയര്‍ ആംബുലന്‍സില്‍ കയറ്റി വനമേഖലയില്‍ തുറന്ന് വിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കുകയാണ്.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയൊരു വന്യ ജീവി ആക്രമണം വയനാട്ടില്‍ ഉണ്ടാകരുതെന്നും അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ആവശ്യമുണ്ട്.
നേരത്തെ മാനന്തവാടി നഗര മധ്യത്തില്‍ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. സമാനമായി വിവിധയിടങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അജീഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളമായിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."