HOME
DETAILS

പിൻവിളി വിളിക്കാതെ

  
backup
February 11 2024 | 00:02 AM

without-calling-back


മലയാളത്തിന്റെ പ്രിയ കവി കൂടിയായ കെ. സച്ചിതാനന്ദൻ നയിക്കുന്ന കേരള സാഹിത്യ അക്കാദമിയെ ബാലചന്ദ്രൻ ചുള്ളിക്കാട് പോക്കുവെയിലിൽ നിർത്തിയത് പ്രസംഗത്തിന് കൊടുത്ത പ്രതിഫലത്തെ ചൊല്ലിയാണ്. കേരള ജനത എനിക്ക് നൽകുന്ന വില എന്താണെന്ന് മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി 30ന് ആണെന്നു തുടങ്ങുന്ന ബാലചന്ദ്രന്റെ സാമൂഹ്യമാധ്യമക്കുറിപ്പ് വൈറലായി. വില 2,400 രൂപ മാത്രമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദിയുണ്ട് എന്ന് അറിയിച്ച അദ്ദേഹം മേലിൽ സാംസ്‌കാരികാവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.


ചങ്ങമ്പുഴക്ക് ശേഷം കേരളയൗവനം ആഘോഷിച്ച കവിയാണ് ബാലചന്ദ്രൻ. എഴുപതുകളിലെ ക്ഷുഭിത യൗവനത്തിന്റെ തിടമ്പേറ്റിയ കവിയായി അദ്ദേഹം എം.ടിക്കൊത്ത നിലയിൽ മൗനം കുടിച്ചിരിക്കാതെ സാംസ്‌കാരിക കേരളം രണ്ടാംകിട വിലയിട്ട സീരിയലിലും സിനിമകളിലും പ്രതിഭ തീണ്ടാതെ കാലയാപനം നടത്തുന്നയാളായി. ഫെഫ്കയുടെ റൈറ്റേഴ്‌സ് യൂനിയനിൽ ജോയ് മാത്യുവിനോട് മത്സരിച്ച് പ്രസിഡന്റായി. സാഹിത്യോത്സവത്തിനെത്തിയത് സീരിയൽ നടനായല്ല എന്ന് അക്കാദമി മറന്നു.


അരവിന്ദന്റെ പോക്കുവെയിലിൽ 1982ൽ അഭിനയിച്ച ചുള്ളിക്കാടിനോട് പലരും ചോദിച്ചുകൊണ്ടിരുന്നത് പിന്നീട് സിനിമയൊന്നുമില്ലേയെന്നായിരുന്നു. സിനിമയിൽ സജീവമായപ്പോൾ കവിതയൊന്നുമില്ലേയെന്നും ചോദിക്കുന്നവരോടുള്ള പുച്ഛം ബാലചന്ദ്രൻ മറച്ചുവച്ചിട്ടില്ല. നെഞ്ചു കീറി നേരിനെ കാട്ടാമെന്നതു തന്നെയാണെന്നും ആദർശം.


ഗവേഷക വിദ്യാർഥികൾ പോലും മലയാളത്തിൽ അക്ഷരത്തെറ്റു വരുത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ചുള്ളിക്കാട് ക്ഷുഭിതനായി. കാലടി സംസ്‌കൃത സർവകലാശാലയിൽ ചെന്നപ്പോൾ ‘ആനന്തധാര’ ചൊല്ലാൻ ഒരു എം.എ മലയാളം വിദ്യാർഥി ആവശ്യപ്പെട്ടു. മലയാളത്തിലെ ഗവേഷക വിദ്യാർഥിയുടെ ചോദ്യാവലിയിലെ അക്ഷരത്തെറ്റുകളും ഇംഗ്ലിഷ് സാഹിത്യത്തിലെ ബിരുദധാരിക്ക് പൊറുക്കാനായില്ല. ഇനി എന്റെ കവിതകൾ പാഠപുസ്തകത്തിൽ ചേർക്കരുതെന്ന് അദ്ദേഹം ശഠിച്ചു. അക്ഷരത്തെറ്റുകളെ ക്ഷന്തവ്യമാക്കുന്ന വിദ്യാഭ്യാസത്തെയും അധ്യാപകരെയും നന്നായി പ്രഹരിച്ചു. രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ പുതിയ അനുഭൂതി പടർത്തിയ സമസ്ത പദങ്ങൾ നൽകിയത് ചുള്ളിക്കാടാണ്.

ഭൂതായനങ്ങൾ, ജനനാന്തരസാന്ത്വനം, ദൂരസാഗരം, വൈദ്യുതാലിംഗനം, ദിഗംബരജ്വലനം, മൃത്യുഞ്ജയസ്പന്ദം തുടങ്ങിയ സമസ്ത പദങ്ങൾ കൊണ്ട് ഭാഷയിൽ വിസ്മയം തീർത്തു.
സാഹിത്യ അക്കാദമികളിൽ അംഗമാകാനോ മന്ത്രിമാർക്ക് മുന്നിൽ കുനിഞ്ഞുനിന്ന് വിശിഷ്ടാംഗത്വമോ പുരസ്‌കാരമോ വാങ്ങാനോ അദ്ദേഹം വന്നിട്ടില്ല. 1990ൽ സംസ്‌കൃതി പുരസ്‌കാരം തിരസ്‌കരിക്കുകയാണുണ്ടായത്. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും വാങ്ങിയില്ല. നൂറോളം കവിതകൾ എഴുതുകയും ആറ് സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്ത ബാലചന്ദ്രന് ഇന്നും സ്വീകാര്യതയുണ്ട്. ചങ്ങമ്പുഴക്ക് ശേഷം ഇത്രമേൽ ആഘോഷിക്കപ്പെട്ട കവിയുണ്ടായിട്ടില്ല.

മമ്മൂട്ടിയും മോഹൻലാലും താരമാകുന്നതിന് മുമ്പ് താരമായ ആളാണ് ബാലചന്ദ്രൻ. അദ്ദേഹത്തിന്റെ വരികൾ മൂളാത്ത ആരും കാംപസുകളിൽ തൊണ്ണൂറുകൾ ഉണ്ടായിരുന്നില്ല. ചോര ചാറിച്ചുവപ്പിച്ച പനിനീർപൂക്കൾ ചൂടാതെയും പ്രാണന്റെ പിന്നിൽ കുറിച്ച വാക്കുകൾ കേൾക്കാതെയും പോയ നഷ്ടപ്രണയത്തിന്റെ ചൂട് യുവമനസുകളെ ത്രസിപ്പിച്ചിരുന്നു. സ്‌നേഹിക്കുന്നവരുടെ അസാന്നിധ്യം പകരുന്ന വേദനയെ ഒന്നിലേറെ തലമുറക്ക് നിറപാനപാത്രമാക്കിയത് ചുള്ളിക്കാടാണ്.
താതവാക്യത്തിൽ ബാല്യത്തെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ‘’കാർകൊണ്ടലിൻ തിര തെറുത്തു കറുത്തവാവു/കോൾകൊണ്ട കർക്കിടകരാത്രിയിൽ നീ പിറന്നു’’- ബാലന്റെ അച്ഛൻ പട്ടാളച്ചിട്ടക്കാരനായിരുന്നു. അടിച്ച് കരയിക്കുകയും പിന്നെ കരയുന്നതിന് അടിക്കുകയും ചെയ്ത അമ്മ.

ഞാൻ കണ്ട പെണ്ണുങ്ങളെല്ലാം ദ്രോഹിച്ചതിനാൽ എനിക്ക് സ്ത്രീകളെ ഭയമാണ് എന്നും ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്. ബാല്യ കൗമാര യൗവനങ്ങൾ ചുള്ളിക്കാടിന് കടുത്തതായിരുന്നിട്ടും നക്‌സലിസത്തിന്റെയും കമ്യൂണിസത്തിന്റെയും അസ്‌കിത ഉണ്ടായിട്ടും പി.എസ്.സി പരീക്ഷ എഴുതി സർക്കാർ ഉദ്യോഗം നേടി സിനിമാ സീരിയൽ നടനായി ജീവിക്കുന്ന അദ്ദേഹം 70 ഓടെ മരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജീവിതത്തിൽ ആചരിക്കാത്ത കാര്യങ്ങളെ കുറിച്ച് പറയേണ്ടി വരുന്നുവെന്നതാണ് പ്രസംഗത്തിന്റെ പ്രശ്നമെന്ന് അദ്ദേഹം പറയും. ഒരു പ്രസംഗം കഴിഞ്ഞാൽ ആത്മവഞ്ചനയുടെ കുറ്റബോധം നീങ്ങാൻ ദിവസങ്ങളെടുക്കുമെന്നും ചുള്ളിക്കാട്. കവിത വായിക്കാനുള്ളതല്ല ചൊല്ലാനും ചൊല്ലി കേൾക്കാനുമുള്ളതാണെന്ന് വന്നത് കടമ്മനിട്ടയും ചുള്ളിക്കാടും തുനിഞ്ഞിറങ്ങിയപ്പോഴാണ്. സിനിമയിലും ചുള്ളിക്കാട് കവിത ചൊല്ലി.


അദ്ദേഹത്തിന്റെ പുറത്തുവന്ന അവസാനത്തെ ‘ഒരു മുദ്രാവാക്യ’ കവിതയെ ഏറ്റുപിടിച്ച ഇടതർക്കും കാര്യം പിടികിട്ടിയില്ലെന്നു തോന്നുന്നു. മണ്ണിൽ കുത്തിയ കുഴിയിൽ ഒഴിച്ച കഞ്ഞി മോന്തുന്ന അടിയാളരെ ഓർത്ത് വിജൃംഭിച്ച നടൻ കൃഷ്ണകുമാറിനെ പറ്റിയാണെന്ന് കരുതിയാണ് മുദ്രാവാക്യ കവിതയെ ഇടതർ ആഘോഷിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണഭൂതരെന്നും ദൈവത്തിന്റെ വരദാനമെന്നും വിളിപ്പിക്കുന്നവരെ കുറിച്ചല്ലേ തമ്പ്രാനെന്ന് വിളിക്കില്ല എന്ന കവിതയിലും പറയുന്നതെന്ന് സംശയിക്കണം.


‘’ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും
തൊഴിലാളി വർഗം അധികാരമേറ്റാൽ
അവരായി പിന്നെ അധികാരി വർഗം
അധികാരമപ്പോൾ തൊഴിലായി മാറും’’

എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് സഖാവ് ഗൗരിയമ്മയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയപ്പോഴാണ്. വ്യക്തി സ്വാതന്ത്ര്യം അംഗീകരിക്കാത്തതിനാൽ താൻ മാർക്‌സിസ്റ്റല്ല എന്ന് പ്രഖ്യാപിച്ച കവി ചുള്ളിക്കാടിനെ വായിക്കുമ്പോൾ ഒന്നു മനസ്സിരുത്തണം. പിൻവിളി വിളിക്കാതെ കരൾ പാതി തിരിച്ചു പൊയ്ക്കൊള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago