'പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് രാഷ്ട്രീയവത്കരിക്കുന്നു'; വിലകുറഞ്ഞ ആരോപണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
വിലകുറഞ്ഞ ആരോപണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം:പ്രധാനമനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.കെ പ്രമചന്ദ്രന്‍ എം.പി. നരേന്ദ്ര മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം ശ്രമമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.
'പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ആര്‍.എസ്.പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമം' എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാര്‍ലമെന്റിനുള്ളില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്തത് താനാണ്. എളമരം കരീമിന് സംശയമുണ്ടെങ്കില്‍ പാര്‍ലമെന്റിലെ പ്രസംഗം പരിശോധിച്ചാല്‍ മതിയെന്നും എന്‍.കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."