4.5 കോടിയിലധികം പേർക്ക് സംസം, ഒരു കോടിയോളം പേർക്ക് ഇഫ്താർ; പരിശുദ്ധ റമദാനെ വരവേൽക്കാൻ പ്രവാചക പള്ളി ഒരുങ്ങുന്നു
4.5 കോടിയിലധികം പേർക്ക് സംസം, ഒരു കോടിയോളം പേർക്ക് ഇഫ്താർ; പരിശുദ്ധ റമദാനെ വരവേൽക്കാൻ പ്രവാചക പള്ളി ഒരുങ്ങുന്നു
റിയാദ്: പരിശുദ്ധ റമദാനെ വരവേൽക്കാൻ മദീനയിലെ പ്രവാചക പള്ളിയിൽ ഒരുക്കങ്ങൾ തുടങ്ങി. ഒരുക്കങ്ങളുടെ മുന്നോടിയായി ശില്പശാല നടത്തി. റമദാൻ മാസത്തിൽ ആവശ്യമായ ഒരുക്കങ്ങൾ ശില്പശാലയിൽ ചർച്ചയായി. പള്ളിയുടെ ശുചീകരണം, അണുവിമുക്തമാക്കൽ എന്നിവ വൈകാതെ തുടങ്ങും. സംസം വിതരണത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ആവശ്യമായ ഖുർആൻ, പരവതാനികൾ എന്നിവ എത്തിക്കും. ഓരോ ദിവസവും നടത്തേണ്ട ഇഫ്താർ പരിപാടിക്ക് വേണ്ട ഒരുക്കങ്ങളും ആരംഭിച്ചു.
ഇത്തവണ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ആളുകളുടെ എണ്ണത്തിന് അനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കും. ഇത്തവണ മസ്ജിദുന്നബയിലും പുറത്ത് മുറ്റങ്ങളിലും വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളുടെ എണ്ണം 85 ലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 കോടിയിലധികം പേർക്ക് സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യും. 18,000 സംസം പാത്രങ്ങൾക്കടുത്ത് കുടിവെള്ള ഗ്ലാസുകൾ വിതരണം ചെയ്യും. പള്ളിയുടെ പുറത്തെ മുറ്റങ്ങളിൽ സംസം വിതരണത്തിനായി 1,205 ടാപ്പുകൾ സജ്ജീകരിക്കും എന്നിവ റമദാൻ പ്രവർത്തനത്തിലുൾപ്പെടും.
പള്ളിയുടെയും അകവും പുറവും ഉൾപ്പെടെ ഏകദേശം 1,378 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണം വരും. ഈ ഭാഗങ്ങളിൽ ശുചീകരണ, അനുനശീകരണ ജോലികൾ നടത്തുക, അറ്റകുറ്റപ്പണികളും സേവനങ്ങളും നിർവഹിക്കുന്നതിൽ ഫീൽഡ് ടീമുകളെ ഒരുക്കുക എന്നിവയും റമദാനിനെ മുൻപായി തീർക്കും. റമദാനിലേക്ക് വിവിധ വകുപ്പുകളുമായുള്ള സേവന മെയിൻറനൻസ്, സർവിസ് ഓർഡറുകളുടെ എണ്ണം 16,900 വരെ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."