കാട്ടാന കര്‍ണാടക അതിര്‍ത്തിയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടിവെക്കും
കാട്ടാന കര്‍ണാടക അതിര്‍ത്തിയില്‍
മാനന്തവാടി: ബേലൂര്‍ മഖ്‌ന എന്ന കാട്ടാന കര്‍ണാടക അതിര്‍ത്തിയില്‍. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗര്‍ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്.
കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗര്‍ഹോളെയില്‍ എത്തിയാല്‍ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും കര്‍ണാടക പിസിസിഎഫ് വ്യക്തമാക്കി.
അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തിന് കാരണമായത് കര്‍ണാടക വനം വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടെന്ന് കേരള വനംവകുപ്പ് അധികൃതര്‍ പറയുന്നു. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തില്‍ കര്‍ണാടകട വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളര്‍ വിവരങ്ങള്‍ കേരളം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ലെന്ന് ആരോപണം. ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വന്‍സി കര്‍ണാടകയോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."