കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു
KKMA Abbasia branch elected office bearers
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അബ്ബാസിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് എഞ്ചിനീയർ നവാസ് ഖാദിരി യോഗം ഉത്ഘാടനം ചെയ്തു. ബേബി നൈഫ സൈനബ് ഖുർആൻ പാരായണം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ഷാഫി ഷാജഹാൻ സ്വാഗതം പറയുകയും ചെയ്തു. കെ.കെ.എം.എ യുടെ കഴിഞ്ഞ പ്രവർത്തന വർഷത്തെ ചില ഏടുകളും ബ്രാഞ്ച്ന്റെ പ്രവർത്തനങ്ങളും കോർത്തിണക്കിയ ദൃശ്യ ആവിഷ്കാരം "തിരനോട്ടം" കെ.കെ.എം.എ അപ്ഡേറ്റ് കേന്ദ്ര വൈസ് പ്രസിഡന്റ് സുൽ ഫിഖ്ർ അവതരിപ്പിച്ചു
പുതിയ ഭരണ സമിതി യുടെ തെരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേണിങ് ഓഫീസർ മുനീർ കുനിയ ചുമതല നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ കെ അബ്ദുൾ റഷീദ്, ജനറൽ സെക്രട്ടറി, സി. അബ്ദുൽ കരീം, ട്രഷറർ സി.സർജാദ്, വർക്കിംഗ് പ്രസിഡന്റ് എം.സി റിയാസ് അഹമ്മദ്, വൈസ് പ്രസിഡന്റ്മാരായി എൻ.കെ മജീദ് (സോഷ്യൽ പ്രോജക്റ്റ്) പി.സാക്കിർ (മെമ്പർഷിപ്പ്), സബീബ് മൊയ്തീൻ (കുടുംബ ക്ഷേമ നിധി), ടി. മൻസൂർ (KDRC & റിലീഫ്), ഷാഫി ഷാജഹാൻ (ആർട്സ് & സ്പോർട്സ്), എ.മുഹമ്മദ് ഹനീഫ (മഗ്നെറ്റ് ), ഹകീം രാവുത്തർ ( സ്കിൽഡെവലപ്മെന്റ് / മോറൽ), വി.എം അബ്ദുൽ സലീം (സ്റ്റുഡന്റ് ഡെവലപ്മെന്റ് ), പി.എം മൻസൂർ (അഡ്മിന് സെക്രട്ടറി), ഹരീഷ്മോൻ ഹനീഫ (കമ്മ്യൂണിക്കേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു കൊണ്ട് കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ , വൈസ് ചെയർമാൻ എ.പി അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡന്റ് ഇക്ബാൽ, കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി, ഫർവാനിയ സോണൽ പ്രസിഡന്റ് ജനാബ് വി.കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് നിയുക്ത ജനറൽ സെക്രട്ടറി. സി അബ്ദുൽ കരീം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."