HOME
DETAILS

വയനാട്ടിലെ കാട്ടാന ആക്രമണം; വിവരമറിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് വി.ഡി സതീശന്‍

  
backup
February 11 2024 | 10:02 AM

vd-satheeshan-slams-ldf-government-for-elephant-attack-in-wayana

വയനാട്ടിലെ കാട്ടാന ആക്രമണം; വിവരമറിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് വി.ഡി സതീശന്‍

കാസര്‍ഗോഡ്: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാനന്തവാടിയില്‍ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് സതീശന്‍ പറഞ്ഞു. വന്യ മൃഗ പ്രതിസന്ധിയില്‍ കര്‍ണാടകയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് കേരള സര്‍ക്കാരാണെന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിലിറങ്ങിയ മോഴയാന വീട്ടിലേക്ക് പാഞ്ഞുകയറി പടമലയിലെ ട്രാക്ടര്‍ ഡ്രൈവറായ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. പതിനൊന്ന് ദിവസത്തിനിടെ രണ്ടാമത്തെ ജീവനാണ് ആനക്കലിയില്‍ പൊലിഞ്ഞത്.

അതേസമയം ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഗ് നയെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ട്രാക്കിങ് സംഘം ആനയെ വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ആനയെ വെടിവെക്കാനായി വെറ്റിനറി സംഘവും കാടിനകത്തേക്ക് പോയിട്ടുണ്ട്. വെയില്‍ മങ്ങിയ ശേഷം അനുയോജ്യമായ സാഹചര്യം കണ്ടാലുടന്‍ മയക്കുവെടി വെക്കാനാണ് തീരുമാനം.

മയക്ക് വെടി വെച്ചയുടനെ ആനയെ വളയുന്നതിനായി നാല് കുങ്കിയാനകളും കാടിനുള്ളിലേക്ക് എത്തിച്ചിട്ടുണ്ട്. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി ബാവലിയിലുള്ളത്. മയക്ക് വെടി വെച്ച് പിടികൂടിയതിന് ശേഷം മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം.

രണ്ട് സിസിഎഫ്മാരുടെയും അഞ്ച് ഡി.എഫ്.ഒമാരുടെയും നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കാടിനുള്ളിക്ക് പോയിട്ടുള്ളത്. നാല് വെറ്റിനറി ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് നീക്കം ദ്രുതഗതിയിലാക്കിയത്.

വനം വകുപ്പിന് പുറമെ റവന്യൂ, പൊലിസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. എലിഫന്റ് ആംബുലന്‍സും റെഡിയാണ്. വയനാട്- മൈസൂര്‍ പാതയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ബാവലി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്താനോ, ചിത്രമെടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago