അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഓസ്ട്രേലിയക്ക് കിരീടം, ഇന്ത്യയെ തകര്‍ത്തത് 79 റണ്‍സിന്
ബെനോനി: സീനിയര്‍ ടീമിനെ പോലെ ലോകകപ്പ് ഫൈനലില്‍ ഓസീസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ 79 റണ്‍സിനായിരുന്നു ഓസീസിന് മുന്നില്‍ ഇന്ത്യ പരാജയം സമ്മതിച്ചത്. ഇതോടെ കൗമാര ലോകകപ്പില്‍ ഓസീസിന്റെ കിരീട നേട്ടം നാലായി ഉയര്‍ന്നു.254 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ എല്ലാ വിക്കറ്റും 43.5 ഓവറില്‍ 174 റണ്‍സെടുക്കുമ്പോഴേക്കും വീഴുകയായിരുന്നു. മൂന്ന് റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റുമായി രാജ് ലിംബാനി തിളങ്ങിയപ്പോള്‍ 64 പന്തില്‍ 55 റണ്‍സ് നേടിയ ഹര്‍ജസ് സിങ് ആയിരുന്നു ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.ഇന്ത്യന്‍ നിരയില്‍ എട്ടാമനായെത്തി 46 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറുമടക്കം 42 റണ്‍സ് നേടിയമുരുകന് അഭിഷേകാണ് വാലറ്റത്ത് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യന്‍ ഓപ്പണര്‍ ആദര്‍ശ് സിങ് 47 റണ്‍സോടെ ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്കോററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."