ഹര്‍ഡില്‍സില്‍ ജമൈക്കക്ക് ആദ്യ ഒളിംപിക് സ്വര്‍ണം സമ്മാനിച്ച് ഒമര്‍
റിയോ ഡി ജനീറോ: സ്പ്രിന്റിനങ്ങളിലെ ജമൈക്കന്‍ ആധിപത്യത്തിനു അടിവരയിട്ട് ഒമര്‍ മക്ലോഡ്. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജമൈക്കക്ക് ഒളിംപിക് സ്വര്‍ണം സമ്മാനിച്ചാണ് ഒമര്‍ നിറഞ്ഞത്.
ഈ സീസണില്‍ 13 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്ത ലോകത്തിലെ ഏക താരമായിട്ടും ഒളിംപിക് ഫൈനലില്‍ ഒമര്‍ 13.05 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 1992ല്‍ കാനഡയുടെ മാര്‍ക് മക്ക്കോയ് 13.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ഒരു താരം 13 സെക്കന്‍ഡെടുത്ത് ഫിനിഷിങ് ലൈന്‍ തൊട്ട് സുവര്‍ണ താരമാവുന്നത്. ആ നിലയില്‍ ഏറ്റവും വേഗം കുറഞ്ഞ വിജയമായും ഇതിനെ വിശേഷിപ്പിക്കാം.
സ്പെയിനിന്റെ ഒര്‍ലാന്‍ഡോ ഒര്‍ട്ടേഗ 13.17 സെക്കന്‍ഡില്‍ വെള്ളിയും ഫ്രാന്‍സിന്റെ ദിമിത്രി ബസാക്കു 13.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി. അമേരിക്കയുടെ ഏരിയാസ് മെറിറ്റ് 2012ല്‍ സ്ഥാപിച്ച 12.80 സെക്കന്‍ഡാണ് നിലവില്‍ ഈയിനത്തിലെ ലോക റെക്കോര്‍ഡ്. ചൈനയുടെ ലി ക്സിയാങ് 2004ല്‍ സ്ഥാപിച്ച 12.91 സെക്കന്‍ഡാണ് നിലവിലെ ഒളിംപിക് റെക്കോര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."