HOME
DETAILS

ഒരേ സമയം 500 പേര്‍ക്ക് ഫ്രീ ഹൈ സ്പീഡ് ഡാറ്റ; കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാര്‍ക്കായി കോഴിക്കോട്

  
backup
February 12 2024 | 10:02 AM

freehighspeeddatalatestinfotoday

ഒരേ സമയം 500 പേര്‍ക്ക് ഫ്രീ ഹൈ സ്പീഡ് ഡാറ്റ

ഇനി ഹൈസ്പീഡ് ഡാറ്റ ലഭിക്കും അതും ഫ്രീയായി. നിലവില്‍ കോഴിക്കോട്ടുകാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന പെരുമ ഇനി കോഴിക്കോട് മാനാഞ്ചിറ പാര്‍ക്കിന് സ്വന്തം. 13 ആക്‌സസ് പോയിന്റുകള്‍ ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. സമീപത്ത് തന്നെയുള്ള എസ്.കെ പൊറ്റേക്കാട്ട് സ്‌ക്വയറില്‍ ഇരിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.

എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ മൂന്ന് വര്‍ഷം ബി.എസ്.എന്‍.എല്ലിനാണ് നടത്തിപ്പ് ചുമതല. പിന്നീട് ഇത് കോര്‍പറേഷന്‍ ഏറ്റെടുക്കും.

വൈഫൈ കണക്ട് ചെയ്യാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • മൊബൈല്‍ ഫോണിലെ വൈ ഫൈ സിഗ്‌നലുകളില്‍ നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.
  • തുടര്‍ന്ന ലഭിക്കുന്ന വെബ് പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി get otp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
  • തുടര്‍ന്ന് മൊബൈല്‍ നമ്പറും പേരും എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago