ആനയെ മയക്കുവെടിവെക്കല്‍ ദൗത്യം നാളെയും തുടരും
വയനാട്: കാട്ടാനയെ മയക്കുവെടിവെക്കുന്ന ദൗത്യം ഇന്നും ഫലം കാണാത്തതിനാല്‍ ദൗത്യം നാളെയും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവില്‍ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാന്‍ ഇന്ന് സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. വൈകാരിക നിമിഷങ്ങള്‍ക്കാണ് വീടും പരിസരവും സാക്ഷിയായത്. ഇനിയൊരു മകള്‍ക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുതെന്ന് അജീഷിന്റെ മകള്‍ അല്‍ന വി.ഡി സതീശനോട് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം സര്‍ക്കാരിനും വകുപ്പു മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്.
ദൗത്യം വിഫലം; ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."