വീണ്ടും ബാങ്ക് ജോലി; കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; 1025 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
വീണ്ടും ബാങ്ക് ജോലി; കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; 1025 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ വീണ്ടും അവസരം. ഐ.ഡി.ബി.ഐ, യൂണിയന്‍ ബാങ്കുകള്‍ക്ക് പുറമെ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഓഫീസര്‍- ക്രെഡിറ്റ്, മാനേജര്‍ ഫോറെക്‌സ്, മാനേജര്‍- സൈബര്‍ സെക്യൂരിറ്റി തുടങ്ങി വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം. വിവിധ ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 1025 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
പഞ്ചാബ് നാഷനല്‍ ബാങ്കിന് കീഴില്‍ ' ഓഫീസര്‍- ക്രെഡിറ്റ്, മാനേജര്‍- ഫോറെക്‌സ്, മാനേജര്‍- സൈബര്‍ സെക്യൂരിറ്റി, സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി നിയമനങ്ങള്‍.
ഇന്ത്യയൊട്ടാകെ ആകെ 1025 ഒഴിവുകള്‍.
ഓഫീസര്‍- ക്രെഡിറ്റ്- 1000
മാനേജര്‍- ഫോറെക്‌സ്- 15
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 05
സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 05 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍.
പ്രായപരിധി
ഓഫീസര്‍- ക്രെഡിറ്റ്- 21 മുതല്‍ 28 വയസ് വരെ.
മാനേജര്‍- ഫോറെക്‌സ്- 25 മുതല്‍ 35 വയസ് വരെ.
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 25 മുതല്‍ 35 വയസ് വരെ.
സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 27 മുതല്‍ 38 വയസ് വരെ.
യോഗ്യത
ഓഫീസര്‍- ക്രെഡിറ്റ്
CA, ICWA, CFA, MBA, ബിരുദാനന്തര ബിരുദ ഡിപ്ലോമ മാനേജ്‌മെന്റ് അല്ലെങ്കില്‍ കൂടെ തത്തുല്യമായ ഫൈനാന്‍സ് സ്‌പെഷ്യലൈസേഷന്‍.
മാനേജര്‍ ഫോറെക്‌സ്
എംബിഎ, ബിരുദ ഡിപ്ലോമ മാനേജ്‌മെന്റ് അല്ലെങ്കില്‍ തുല്യമായ സ്‌പെഷ്യലൈസേഷന്‍ ഫൈനാന്‍സ്/ ഏതെങ്കിലും അന്താരാഷ്ട്ര ബിസിനസ് ഇന്‍സ്റ്റിറ്റ്യൂട്ട്/ കോളജ്/ യൂണിവേഴ്‌സിറ്റി അംഗീകൃത/ ഗവ. ബോഡികള്‍/ AICTE/ UGC കുറഞ്ഞത് 60% മാര്‍ക്ക് നേടിയിരിക്കണം.
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി
ബി.ഇ/ ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് ഒപ്പം കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്.
യൂണിവേഴ്‌സിറ്റി/ ഗവ ബോഡികള്‍/ AICTE/ UGC അംഗീകൃത കോളജുകളില്‍ നിന്ന് എം.സി.എ.
സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി
BE/ B.tech കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് MCA
ശമ്പളം
ഓഫീസര്‍- ക്രെഡിറ്റ്= 360000 രുപ മുതല്‍ 63840 രൂപ വരെ.
മാനേജര്‍- ഫോറെക്‌സ്= 48170 രൂപ മുതല്‍ 69810 രൂപ വരെ.
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി= 48170 രൂപ മുതല്‍ 69810 രൂപ വരെ.
സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി= 63840 രൂപ മുതല്‍ 78230 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 59 രൂപയും മറ്റ് വിഭാഗക്കാര്‍ 1180 രൂപയും അപേക്ഷ ഫീസായി അടയ്ക്കണം.
മറ്റ് വിവരങ്ങള്‍
* ആകെയുള്ള 1025 ഒഴിവുകളില്‍ നാല് പോസ്റ്റുകളിലുമായി,
- എസ്.സി= 155, എസ്.ടി= 80, ഒബിസി= 276, ഇഡബ്ല്യൂഎസ്= 101, ജനറല്‍= 413, പിഡബ്ല്യൂബിഡി= 48 എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു.
- അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായാണ് പരീക്ഷ നടക്കുക.
- എസ്.ടി/ എസ്.ടി വിഭാഗക്കാര്‍ക്ക് 05 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും, എക്‌സ് സര്‍വ്വീസ് മെന്‍ 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.
- കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ സെന്ററുകളുണ്ടായിരിക്കും.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.pnbindia.in/Recruitments.aspx എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം.
വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."