പുറത്തീല്‍ മഖാം ഉറൂസിനു നാളെ തുടക്കം
കണ്ണൂര്‍: പുറത്തീല്‍ മഖാം ഉറൂസിനു നാളെ തുടക്കമാകും. ജുമുഅ നിസ്കാരാനന്തരം നടക്കുന്ന ഖത്തം ദുആയിലും ശനിയാഴ്ച നടക്കുന്ന ആണ്ട് നേര്ച്ചയിലും പ്രമുഖര്‍ സംബന്ധിക്കും. ഓരോ കാലഘട്ടത്തിലും ഓരോ ശൈഖിനാല് ആനയിക്കപ്പെടുന്ന കേരളത്തിലെ ഒരേയൊരു തീര്‍ഥാടന കേന്ദ്രമാണു പുറത്തീല്‍. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവിയാണു നിലവിലെ പുറത്തീല്‍ ശൈഖ്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പുറത്തീലില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഖൗസുല്‍ അഅല്‍ അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനിയുടെ 457ാമത് ഉറൂസ് മുബാറക്കാണിത്.
അബ്ദുല്‍ ഖാദിര്‍ സാനിയുടെ പ്രധാനശിഷ്യന്മാരില്പെട്ട 40ലേറെ ഔലിയാക്കളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നു മഖാമിനു നേതൃത്വം നല്കുന്ന പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എം മുസമ്മില്‍, ടി.കെ അഹ്മദ് കുട്ടി ഹാജി, ഒ.എം അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."