സിഎംആര്‍എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം; ഉത്തരവിറക്കിയത് 2023 ഡിസംബര്‍ 18ന്
സിഎംആര്‍എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറില്‍. മാസപ്പടി വിവാദത്തിന് ശേഷമാണ് കരാര്‍ റദ്ദാക്കിയത്. 2019 ലെ കേന്ദ്ര നിയമപ്രകാരം തന്നെ കരാര്‍ റദ്ദാക്കാമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയത് 2023 ഡിസംബര്‍ 18 നാണ്. ഇതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ക്ലാരിറ്റി വരുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.
2016ല്‍ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നു.ഏറ്റെടുക്കാത്തത് മാസപ്പടിക്കു വേണ്ടിയായിരുന്നു.
2019 ല്‍ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം വന്നു. എന്നാല്‍ മുഖ്യമന്ത്രി വീണ്ടും അന്ന് നിലനിര്‍ത്തുകുകയായിരുന്നു. എന്തുകൊണ്ട് റദ്ദാക്കിയില്ലെന്ന ചോദ്യത്തിന് മന്ത്രി പി.രാജീവ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മാസപ്പടിക്കു വേണ്ടിയാണ് റദ്ദാക്കാതിരുന്നത്. പി വിക്കും മകള്‍ക്കും കോടാനുകോടി ലഭിച്ചു.സിഎംആര്‍എല്ലിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് വ്യക്തമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."