ഫഹാഹീൽ - ദാറു തഅ്ലീമിൽ ഖുർആൻ മദ്റസ "ഇബ്തികാർ" വിദ്യാർത്ഥി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.
Quran Madrasah "Ibtikar" Student Fest 2024 organized at Fahaheel - Daru Taalim.
കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ - ദാറു തഅ്ലീമിൽ ഖുർആൻ മദ്റസ "ഇബ്തികാർ" വിദ്യാർത്ഥി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. വഫ്ര "സിദ്റ റിസോർട്ട്" ൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ LKG മുതൽ +2 വരെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടക്കം നാനൂറിൽ പരം ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. രാവിലെ 08:30 മുതൽ തുടങ്ങിയ പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വിവിധ ആക്ടിവിറ്റികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വൈകീട്ട് നടന്ന കുട്ടികളുടെ കലാ പരിപാടികളിൽ ഖിറാഅത്ത്, വിവിധ ഭാഷകളിലെ ഇംഗ്ലീഷ്, അറബിക് , മലയാള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. കൊച്ചു വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലവർ ഷോ പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി.
വിദ്യാർത്ഥി ഫെസ്റ്റ് ഫെസ്റ്റിൻറെ ഉദ്ഘാടനം മദ്രസ പ്രിൻസിപ്പാൾ അബ്ദുൽഗഫൂർ ഫൈസി നിർവഹിച്ചു. ഇസ്മായിൽ ഹുദവി പ്രാർത്ഥനയും ഫൈസൽ T V അധ്യക്ഷത വഹിച്ചു.. മെഡക്‌സ് സി.ഇ.ഒ മുഹമ്മദലി, കെ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റർ, അജ്മൽ മാസ്റ്റർ, ആദിൽ, അബ്ദുസലാം മുസ്‌ലിയാർ, എന്നിവർ വിദ്യാർത്ഥികളുടെ ആക്ടിവിറ്റികൾ ഏകോപിച്ചു.
സലാം പെരുവള്ളൂർ, മുഷ്താഖ് നഹ, എഞ്ചിനീയർ മുനീർ പെരുമുഖം, തസ്ലീം സി.പി, നാസർ കാപ്പാട്, ആരിഫ്, ഇബ്രാഹിം അറഫ, സാദിഖ് ടി.വി, അബ്ദുറഹിമാൻ ഫൈസി, മുഹമ്മദലി ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, എന്നിവർ പരിപാടികൾ ഏകോപിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, ഫഹാഹീൽ - മഹ്ബൂല മേഖലാ ഭാരവാഹികൾ, സ്പോസർമാർ എന്നിവരോട് പ്രതേകം നന്ദിയും കടപ്പാടും മദ്രസാ ഭാരവാഹികൾ അറിയിച്ചു.
ഇല്ല്യാസ് ബാഹസ്സൻ തങ്ങൾ സ്വാഗതവും മുഹമ്മദ് എ.ജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."