മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോളജ് (എം.എ.എം.ഒ) മുക്കം പൂര്‍വ്വ വിദ്യാർത്ഥി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു
Muhammed Abdurrahman Memorial Orphanage College - Mukkam Alumni Association formed Kuwait Chapter
കുവൈത്ത് സിറ്റി: മുക്കം MAMO കോളേജ് ഗ്ലോബൽ അലുമിനിയുടെ കുവൈത്ത് ചാപ്റ്റർ നിലവിൽ വന്നു. മുഹമ്മദ് കീലത്ത് പ്രസിഡന്റും കെ.പി.എ റഹ്മാൻ ജനറൽ സെക്രട്ടറിയും, അസീസ് ടി.കെ. ട്രഷററും, അബ്ദുസ്സലാം മാണിയോത്ത്, ഹാറൂൺ റഷീദ് എം.കെ. വൈസ് പ്രസിഡന്റുമാരും, ശൗബിന കെ.ടി, അൻവർ മസൂദ് എന്നിവർ സെക്രട്ടറിമാരും, സുഹറാബി, അനസ്, റിയാസ് , ഷരീഫ് ,ദാവൂദ്, അഷ്റഫ് കൊടുവള്ളി, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആയി തിരഞ്ഞെടുക്കപ്പെട്ടു .
നിലവിൽ ഇന്ത്യക്കു പുറമെ യു.ഏ.ഇ, ഖത്തര്‍, സൗദി, ഒമാൻ, യു കെ എന്നിവിടങ്ങളില്‍ MAMO കോളേജ് ഗ്ലോബൽ അലുമിനി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കുവൈത്ത് MAMO അലുമിനിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ MAMO കോളേജ് പൂര്‍വ്വ വിദ്യാർത്ഥികൾ 95560667, 9493 4658എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."