HOME
DETAILS
MAL
വ്യാപാരികളുടെ കലക്ടറേറ്റ് മാര്‍ച്ച് നാളെ
backup
August 17 2016 | 19:08 PM
കണ്ണൂര്‍: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുന്ന വ്യാപാരികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. വ്യാപാരികളുടെ സംരക്ഷണം നിയമം മൂലം നടപ്പിലാക്കുക, ചുരുങ്ങിയത് നഷ്ടപരിഹാരത്തുക 10 ലക്ഷമാക്കുക, പുനരധിവാസം ഉറപ്പുവരുത്തുക, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ജില്ലാ സെക്രട്ടറി വി ഗോപിനാഥന്, ജയറാം പുത്തലത്ത്, ഹമീദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."