സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും; അവസാനദിവസവും പ്രതിഷേധിക്കാൻ പ്രതിപക്ഷം
സംസ്ഥാന നിയമസഭ സമ്മേളനം അവസാനിക്കും; അവസാനദിവസവും പ്രതിഷേധിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: കേരള സംസ്ഥാന നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും നിയമസഭ പിരിയുക. സപ്ലൈകോയിലെ വില വര്‍ധനവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവവും അവസാന ദിവസം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കും.
2019ല്‍ കേന്ദ്ര നിയമ ഭേദഗതി വന്നിട്ടും സിഎംആര്‍എല്ലിനുള്ള കരിമണല്‍ ഖനന അനുമതി 2023ല്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. അതേസമയം, ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹരജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തി എന്നാണ് പരാതി.
തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തോളം ടൺ കരിമണൽ സിഎംആർഎൽ കടത്തിയെന്ന് ഹർജിയിൽ ആരോപണം ഉണ്ട്. കരിമണൽ എടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെഎംഎംഎല്ലിന്‍റെയും സംസ്ഥാന സർക്കാരിന്‍റെ വാദമാണ് ഇന്ന് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."