സപ്ലൈകോ സബ്‌സിഡി വെട്ടിക്കുറച്ചു; ഈ 13 സാധനങ്ങൾക്ക് വില വർധിക്കും
സപ്ലൈകോ സബ്‌സിഡി വെട്ടിക്കുറച്ചു; ഈ 13 സാധനങ്ങൾക്ക് വില വർധിക്കും
തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതോടെ 13 ഇനം ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കും. പൊതുവിപണിയിൽ വില വർധന തുടരുന്നതിനിടെ സപ്ലൈകോ വില വർധന കൂടി വരുന്നതോടെ ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. സാധനങ്ങൾ കിട്ടാനില്ലെന്ന പരാതിക്കിടെയാണ് സബ്‌സിഡി വെട്ടിക്കുറച്ചത്. 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
വില വർധനവ് വരുന്ന 13 സാധനങ്ങൾ
1-ചെറുപയര്‍
2-ഉഴുന്ന്
3-വന്‍കടല
4-വന്‍പയര്‍
5-തുവരപ്പരിപ്പ്
6-മുളക്
7-മല്ലി
8-പഞ്ചസാര
9-വെളിച്ചെണ്ണ
10-ജയ അരി
11-കുറുവ അരി
12-മട്ട അരി
13-പച്ചരി
വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്. ഇത് മാറ്റി. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തിൽ തീരുമാനമായി.
2016ൽ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില വർധിപ്പില്ലെന്ന്. എന്നാൽ തുടർഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ ഈ നയത്തിൽ നിന്ന് സർക്കാർ പിന്നോക്കം പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."