HOME
DETAILS
MAL
സയന്‍സിലും ടെക്‌നോളജിയിലും താല്‍പര്യമുള്ള വനിതകളാണോ?.. എങ്കില്‍ അറിയേണ്ടതല്ലൊം സ്വാതി പോര്‍ട്ടലിലുണ്ട്
backup
February 15 2024 | 10:02 AM
സയന്‍സിലും ടെക്‌നോളജിയിലും താല്‍പര്യമുള്ള വനിതകളാണോ?..
സയന്‍സ് വിഷയത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കായിതാ പുതിയൊരു പോര്‍ട്ടല്‍. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, കണക്ക്, മെഡിസിന്‍ വിഭാഗങ്ങളില്‍ താല്‍പര്യമുള്ളവരും ജോലിചെയ്യുന്നവരുമായ വനിതകള്‍ക്കായി സ്വാതി പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര മന്ത്രാലയം.
ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വിവരശേഖരണം നടത്തുകയെന്നതാണ് സ്വാതി(Science for Women A Technology & Innovation) എന്ന പോര്‍ട്ടല്‍ ലക്ഷ്യമിടുന്നത്.
ഇനി രാജ്യത്തെ എല്ലാ വനിത ഗവേഷകരുടേയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. നയരൂപീകരണത്തിനും ഗവേഷണത്തിനും തൊഴില്‍ തേടുന്നതിനുമുള്ള നിര്‍ണായക മാര്‍ഗം പോര്‍ട്ടല്‍ വഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."