വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന് വനംമന്ത്രി
വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന്
തിരുവനന്തപുരം: വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. ബേലൂര്‍ മഖ്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് വയനാട്ടിലെ ജനപ്രതിനിധികളുമായി ഇന്ന് വനംമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ സിസിഎഫ് റാങ്കില്‍ കുറയാത്ത സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനമായി. നടപടികള്‍ കൈക്കൊള്ളുന്നതിലെ കാലതാമസം പ്രധാന പ്രശ്നമായി ജനപ്രതിനിധികള്‍ ചര്‍ച്ചയിലുന്നയിച്ചു. രാത്രി ഡിജെ പാര്‍ട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
കൂടാതെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."