വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി 2025-ൽ പൂർത്തിയാക്കുമെന്ന് ഒമാൻ
മസ്കത്ത്: മസ്കത്തിൽ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കൊണ്ടുവരുന്ന പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് ഒമാൻ. അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായ് ആണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പ്രാദേശിക വാർത്ത ചാനലിന് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി റീഡിങ്ങിനും സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം കൊണ്ടുവരാൻ തീരുമാനിച്ചത്. രാജ്യത്തെ 60 ശതമാനം പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ഓടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാൻ അതോറിറ്റി പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
Content Highlights:Oman to complete electricity smart meter project by 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."