HOME
DETAILS
MAL
കര്‍ഷകദിനാചരണം യു.ഡി.എഫ് ബഹിഷ്കരിച്ചു
backup
August 17 2016 | 19:08 PM
നീലേശ്വരം: കര്‍ഷകദിനാചരണത്തില്‍ വാര്‍ഡ് കൗണ്‍സലറെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു. നീലേശ്വരം കൃഷിഭവന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ് യു.ഡി.എഫ് ബഹിഷ്കരിച്ചത്. വാര്‍ഡ് കൗണ്‍സലര്‍ പി.വി രാധകൃഷ്ണന്റെ പേര് നോട്ടീസിലുണ്ടായിരുന്നില്ല. ഇതാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നഗരസഭാ കക്ഷി നേതാവ് എറുവാട്ട് മോഹനന് ഇതു സംബന്ധിച്ച പരാതി കൃഷിമന്ത്രിക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."