ഗസ്സ പറയുന്നു ഓൺലൈനായും ഓഫ് ലൈനായും നിങ്ങൾ ഞങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കൂ…
ഗസ്സ പറയുന്നു ഓൺലൈനായും ഓഫ് ലൈനായും നിങ്ങൾ ഞങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കൂ…
132 ദിവസം. ഫലസ്തീനിൽ ഇസ്‌റാഈൽ സൈന്യം നരവേട്ട തുടങ്ങിയിട്ട് 132 ദിവസമായിരിക്കുന്നു. 28,576 ഫലസ്തീനികളെ അവർ കൊന്നൊടുക്കിയിരിക്കുന്നു. 68,291 പേർ പരുക്കേറ്റ് കിടപ്പിലാണ്. പരുക്കുകളെന്നാൽ വെറു പരുക്കുകളല്ല. കൈകാലുകൾ നഷ്ടമായവർ. കണ്ണും കാതും പോയവർ. ആന്തരികാവയവങ്ങൾക്ക് തകരാറ് സംഭവിച്ചവർ ആഴമേറിയ മുറിവുകളിൽ നോവുന്നവർ. അങ്ങനെ പറഞ്ഞാലോടുങ്ങാത്ത ദുരിതങ്ങൾ അനുഭവിക്കുന്നവർ. ഗസ്സക്കുമേൽ നടത്തിയ തേരോട്ടങ്ങൾക്കു പുറമേ ഫളസ്തീൻ ജനതയുടെ അവസാന അഭയസ്ഥാനമായ അവസാന അതിർത്തിയായ റഫയിലാണ് അവരുടെ ഇപ്പോഴത്തെ താണ്ഡവം. 610,000 കുഞ്ഞുങ്ങൾക്കു മേൽ ബോംബ് വർഷിച്ചു കൊണ്ടിരിക്കുകയാണ് സയണിസ്റ്റ് നരാധമൻമാർ. ഈ ബോംബ് വർഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി അവരിനി എങ്ങോട്ട് പോവാനാണ്.
ഇതിനെല്ലാം പുറമേ പട്ടിണിയും തണുപ്പും അവരെ വേട്ടയാടുകയാണ്. ഞങ്ങള്‍ വയറില്‍ കല്ലുകെട്ടി ജീവിക്കേണ്ടി വരും. പ്രവാചകന്റെ ചരിത്രം കേട്ടിട്ടില്ലേ. അതുപോലെ . ഒരു ചെറുപ്പക്കാരന്‍ പറയുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈന്യം ഇരച്ചുകയറി. ആശുപത്രി ഒഴിയാന്‍ നിര്‍ദേശം നല്‍കിയ സൈന്യം ആളുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. നിരവധി പേര്‍ ആശുപത്രി പരിസരം ഒഴിയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മെഷിന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സൈന്യം ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചത്. മേഖലയില്‍ നേരത്തെ വ്യോമാക്രമണവും സൈന്യം നടത്തിയിരുന്നു. ആശുപത്രിയില്‍ തെരച്ചില്‍ നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. ഹമാസ് ഒളിത്താവളമാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ കയറിയതെന്ന് സൈന്യം പറഞ്ഞു. എന്നാല്‍ ഹമാസിനെ ആശുപത്രിയില്‍ കാണാനായോ എന്നതിനെ കുറിച്ച് സൈന്യം മൗനം പാലിക്കുകയാണ്. ഇസ്‌റാഈലിന്റെ ഭീകരതയാണ് ആശുപത്രിയില്‍ ഇരച്ചുകയറിയതെന്ന് ഹമാസ് വക്താവ് പറഞ്ഞു. രണ്ടു ആംബുലന്‍സുകള്‍ സൈന്യം തകര്‍ത്തുവെന്നും പ്രസവ വാര്‍ഡിലാണ് സൈന്യം ആദ്യം കയറിയതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം ഇസ്‌റാഈല്‍ ഉടനെ നിര്‍ത്തണമെന്ന് മെഡിക്കല്‍ ചാരിറ്റി സംഘടനയായ എം.എസ്.എഫ് പറഞ്ഞു. നുസൈറത്ത് ക്യാംപിനു നേരെയും ഇന്നലെ ആക്രമണം ഇസ്‌റാഈല്‍ കടുപ്പിച്ചു. 12 പേര്‍ ഇവിടെ കൊല്ലപ്പെട്ടതാണെന്നാണ് കണക്ക്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ കുട്ടികളാണ്.
നേരത്തേയും അല്‍നാസര്‍ ആശുപത്രയില്‍ സൈന്യം അതിക്രൂരമായ വേട്ട നടത്തിയിരുന്നു. അന്ന് അല്‍ നാസര്‍ ആശുപത്രിയില്‍ പിഞ്ചുദേഹങ്ങള്‍ പുഴുവരിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വരെ പുറത്തു വന്നിരുന്നു.
നവംബറില്‍ ആയിരുന്നു അത്. ചികിത്സ തേടി എത്തിയവരായിരുന്നു ഈ കുഞ്ഞുങ്ങള്‍. മരുന്നും ഇഞ്ചക്ഷനും നല്‍കി അവരെ ഡോക്ടര്‍മാരും നഴ്‌സുമാരും പരിചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഇസ്‌റാഈല്‍ സയണിസ്റ്റ് അധിനിവേശ സേന ഈ കുഞ്ഞുങ്ങളുടെ ആശുപത്രിയില്‍ ഇരച്ചുകയറി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തുരത്തിയോടിച്ചു. ജീവനുവേണ്ടി മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ മാത്രം ഇവിടെ തനിച്ചാക്കി.
Bebés que nacieron en el hospital Al-Nasr de la ciudad de Gaza. Al comienzo de la agresión, terroristas israelíes rodearon el hospital, sacaron a quienes estaban dentro y cortaron la electricidad.
— Abu Amal (@FalasAbuAmal) February 14, 2024
Ya no había nadie que cuidara a estos niños, por lo que murieron dentro del… pic.twitter.com/u1Zx3sFoXM
'നവംബര്‍ 10ന് സൈന്യം അല്‍നസര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വളഞ്ഞു. അവിടെ അഭയം തേടിയവരെയും മെഡിക്കല്‍ സ്റ്റാഫിനെയും ഒഴിപ്പിച്ചു' ആശുപത്രിയില്‍ ആ സമയത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍ മുഹമ്മദ് ഹമൂദ അന്നത്തെ സംഭവം ഓര്‍ത്തെടുക്കുന്നു.
'കൃത്രിമ ശ്വാസം ആവശ്യമായ കുരുന്നുകള്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെ അവിടെ നിന്ന് ഇസ്‌റാഈല്‍ സേന പുറത്താക്കുമ്പോള്‍ ഈ കേസുകളല്ലാം റെഡ് ക്രോസ് ഫോളോ അപ്പ് ചെയ്യുമെനറൊയിരുന്നു പറഞ്ഞിരുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായിരുന്നു. അവരെല്ലാം മരിച്ചുപോയി. അവിടെ തന്നെ കിടന്ന് ജീര്‍ണിച്ചു' അവര്‍ പറഞ്ഞു നിര്‍ത്തി.
BREAKING | 10 people killed so far in a series of Israeli airstrikes targeting homes in Al-Shaboura camp and Al-Nasr neighborhood in Rafah.
— TIMES OF GAZA (@Timesofgaza) February 16, 2024
Civil defence search and rescue efforts are ongoing. pic.twitter.com/tZfIhndKLR
ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകളില്‍ ഇടപെടണമെന്ന് അവിടുത്തെ ജനത ലോകത്തോട് ദയനീയമായി കേണപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂസിലന്‍ഡ്, ആസ്‌ത്രേലിയ, കാനഡ എന്തിനേറെ അമേരിക്ക വരെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക ഇസ്‌റാഈലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ പല രീതിയില്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ എല്ലാ താക്കീതികളേയും കാറ്റില്‍ പറത്തി നരവേട്ട തുടരുക തന്നെയാണ് ഇസ്‌റാഈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."