HOME
DETAILS
MAL
ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരി വാങ്ങാൻ റിലയൻസ്
backup
February 16 2024 | 11:02 AM
ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരി വാങ്ങാൻ റിലയൻസ്
വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയേക്കും. ഇതിനുള്ള ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ഇത് നടന്നാൽ, ടെലിവിഷൻ മേഖലയിൽ റിലയൻസ് മുന്നിലെത്തും.
ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്, ടാറ്റ പ്ലേയിൽ 50 ശതമാനം ഓഹരികളാണ് ഉള്ളത്. ശേഷിക്കുന്ന ഓഹരികൾ ഡിസ്നിയുടെയും സിംഗപ്പൂർ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്കിൻ്റെയും ഉടമസ്ഥതയിലുള്ളതാണ്. റിലയൻസും, ഡിസ്നിയും ചേർന്നുള്ള ലയനം അന്തിമഘട്ടത്തിലെത്തിയിരിക്കുമ്പോഴാണ് മറ്റൊരു ഏറ്റെടുക്കലിന് കൂടി റിലയൻസ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."