HOME
DETAILS

പുടിന്റെ വിമര്‍ശകന്‍, റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ മരിച്ച നിലയില്‍

  
backup
February 16 2024 | 13:02 PM

alexei-navalny-putin-critic-leader-dies-in-priso

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ മരിച്ച നിലയില്‍

മോസ്‌ക്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്റെ വിമര്‍ശകനായിരുന്ന അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചനിലയില്‍.

യെമലോനെനെറ്റ്‌സ് മേഖലയിലെ ജയില്‍ സേനയാണ് നവാല്‍നി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാല്‍നി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി.

2008 മുതലാണ് റഷ്യന്‍ രാഷ്ട്രീയത്തില്‍ അലക്‌സി നവല്‍നി ശ്രദ്ധേയനാകുന്നത്. ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ അദ്ദേഹം വളരെ പെട്ടെന്നു റഷ്യയിലെ പുട്ടിന്‍ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി. വലിയതോതില്‍ കൃത്രിമം നടന്നുവെന്ന് ആരോപണമുയര്‍ന്ന 2011ലെ ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലും മുന്‍നിരയിലായിരുന്നു സ്ഥാനം.

2017ല്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങള്‍ തുറന്നുകാട്ടുന്ന വിഡിയോ നവല്‍നി പുറത്തുവിട്ടതോടെ കത്തിപ്പടര്‍ന്ന അഴിമതിവിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുട്ടിനെതിരെ നവല്‍നി മത്സരിച്ചിരുന്നു.

സൈബീരിയയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് നവല്‍നി വിഷപ്രയോഗത്തിനിരയായി. സൈബീരിയയിലെ ടോംസ്‌ക് നഗരത്തിലെ വിമാനത്താവളത്തില്‍ വച്ച് നവല്‍നി കുടിച്ച ചായയില്‍ വിഷം കലര്‍ത്തിയിരുന്നെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഉന്നയിക്കുന്നത്. യാത്രയ്ക്കിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ അടിയന്തര ലാന്‍ഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം 2021 ജനുവരി 17നു റഷ്യയില്‍ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുന്‍ ജയില്‍വാസകാലത്തു പരോള്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago