കൊളസ്‌ട്രോള്‍ കൂടുതലാണോ?.. എങ്കില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
കൊളസ്‌ട്രോള്‍ കൂടുതലാണോ?.. എങ്കില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. എന്നാല്‍ കൃത്യമായ ഡയറ്റിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒപ്പം വ്യായാമവും പതിവാക്കണം. ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ജിഞ്ചര്‍ ലെമണ്‍ ടീ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവയൊടൊപ്പം നാരങ്ങ ചേരുമ്പോള്‍ ചീത്ത കൊളസ്‌ട്രൊളിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടാനും സഹായിക്കും.
ഇഞ്ചിക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചിനാരങ്ങ ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ജിഞ്ചര്‍ ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി നാരങ്ങ ചായ കുടിക്കുന്നത് നല്ലതാണ്.
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ചിലുണ്ടെന്നു കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ ദിവസം നാലോ അഞ്ചോ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണയിനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."