പല്ലിന് വെളുപ്പ് നിറം ലഭിക്കണോ? ഈ ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ മതി
വെളുത്ത നിറമുള്ള പല്ലുകള്‍ വേണമെന്ന് ആഗ്രഹമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ആത്മവിശ്വാസത്തോടെ സംസ്‌ക്കാരിക്കാനും, ചിരിക്കാനുമൊക്കെ വെളുത്ത പല്ലുകള്‍ നമ്മെ കൂടുതല്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ബ്രഷിങ്ങ് മാത്രമല്ല പല്ലിന്റെ വെളുത്ത നിറത്തിന് കാരണം. മാത്രമല്ല അമിതമായ തോതിലെ ബ്രഷിങ്ങ് പല്ലിന്റെ നിറം മങ്ങാനും, പല്ലിന് കേട് വരാനും കാരണമാകുകയും ചെയ്യും. പല്ലിന്റെ വെളുത്ത നിറം ലഭിക്കാന്‍ പ്രധാനമ്ായും ഭക്ഷണശീലങ്ങളില്‍ വ്യത്യാസം വരുത്തുകയാണ് ചെയ്യേണ്ടത്.
സ്‌ട്രോബെറി, തണ്ണിമത്തന്‍,പൈനാപ്പിള്‍, പാല്‍ എന്നിവയെല്ലാം പല്ലിന്റെ വെളുത്ത നിറത്തെ മെച്ചപ്പെടുത്തുന്നതിന് സഹായമാകാറുണ്ട്.സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡിന് ബ്ലീച്ചിങ് ഗുണങ്ങളുണ്ട്.ഇത് പല്ലിലെ കറ അകറ്റാന്‍ നല്ലതാണ്. കൂടാതെ ഇവ വായിലെ ഉമിനീര്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഉമിനീര് പല്ലിന് നിറം നല്‍കുന്നതിന് നല്ലതാണ്. ഇത് പല്ല് കേടാകാതിരിയ്ക്കാനും ഗുണം നല്‍കുന്നു. പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഉമിനീര്‍ ഉല്‍പാദത്തിന് സ്ട്രോബെറി ഗുണകരമാണ്.
തണ്ണിമത്തനിലും വലിയ തോതില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കൂടാതെ ഇതിലെ ഫൈബറസ് ഘടകവും പല്ലിന് സ്‌ക്രബിംഗ് ഗുണം നല്‍കുന്നുണ്ട്. പല്ലിന്റെ കറകള്‍ അകറ്റാനും തണ്ണിമത്തന്‍ ഏറെ നല്ലതാണ്. വരണ്ട വായ പല്ലിന്റെ ആരോഗ്യത്തിന് കേടു വരുത്തുന്ന ഒന്നാണ്. വെള്ളത്തിന്റെ അംശം അടങ്ങിയ തണ്ണിമത്തന്‍ ശരീരത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു.പൈനാപ്പിള്‍ പല്ലിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ പല്ലില്‍ പെല്ലിക്കിള്‍ എന്നൊരു ആവരണമുണ്ട്. ഇത് സലൈവറി പ്രോട്ടീനുകളാണ്.
ഇത് പല്ലിനെ സംരക്ഷിയ്ക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിലെ പിഗ്മെന്റുകള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് പല്ലിന് നിറം വ്യത്യാസമുണ്ടാക്കുന്നു. പൈനാപ്പിളിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമായ ബ്രോമെലീന്‍ പെല്ലിക്കിള്‍ നീക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ പല്ലിന് നിറം നല്‍കുന്നു.പാലും പല്ലിന്റെ വെളുത്ത നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പാലില്‍ അടങ്ങിയ ലാക്ടിക്ക് ആസിഡ്പല്ലിന് വെളുപ്പ് നല്‍കുന്നു. ഉമിനീര്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഇതിലെ കസീന്‍ എന്ന ഘടകം ഒരു പ്രോട്ടീനാണ്. ഇത് പല്ലില്‍ പ്ലേക് അടിഞ്ഞ് കൂടുന്നത് തടയുന്നു, പല്ലിലെ പോടുകള്‍ നീക്കാന്‍ സഹായിക്കുന്നു.
l
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."