HOME
DETAILS
MAL
ദുബൈയിൽ റമദാൻ സൂഖിന് ആരംഭം
backup
February 17 2024 | 14:02 PM
ദുബൈ:ദുബൈയിൽ റമദാൻ സൂഖിന് ആരംഭം. ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിലാണ് റമദാൻ സൂഖിന് തുടക്കം കുറിച്ചത്. 2024 ഫെബ്രുവരി 17-നാണ് ദുബൈ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
2024 ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെയാണ് ഈ പരമ്പരാഗത റമദാൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്‌ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദുബൈ മുനിസിപ്പാലിറ്റി റമദാൻ സൂഖ് ഒരുക്കുന്നത്.
Content Highlights:Ramadan Souq Begins in Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."