HOME
DETAILS
MAL
ഇന്‍സാറ്റ്-3 ഡി.എസ് വിക്ഷേപണം വിജയകരം
backup
February 17 2024 | 17:02 PM
ശ്രീഹരിക്കോട്ട: കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള മൂന്നാം തലമുറ ഉപഗ്രഹം ഇന്‍സാറ്റ്3ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബ ഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സോമനാഥ് അറിയിച്ചു. കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ക്ക് ഈ ഉപഗ്രഹം സേവനം നല്‍കും.
10 വര്‍ഷമാണ് ഇന്‍സാറ്റ് 3 ഡി.എസിന്റെ ആയുസ്സ്. ഇന്‍സാറ്റ് 3ഡി, 3 ഡി.ആര്‍ എന്നീ ഉപഗ്രഹങ്ങളുടെ തുടര്‍ച്ചയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഭൂമിയില്‍ നിന്നും 35,786 കി.മീ ഉയരെ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തിന് കാലാവസ്ഥ നിരീക്ഷണം, ദുരന്ത മുന്നറിയിപ്പ്, രക്ഷാ പ്രവര്‍ത്തന സേവനങ്ങള്‍ നല്‍കല്‍ എന്നീ കടമകള്‍ നിര്‍വഹിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."